
പാലക്കാട്: എലപ്പുള്ളി മദ്യ പ്ലാൻ്റ് അനുമതിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു കുടിവെള്ള ക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിൽ മലമ്പുഴ ഡാമിലെ വെള്ളം മദ്യകമ്പനിക്ക് നല്കാനുള്ള ശ്രമം ഇവിടം മറ്റൊരു നന്ദിഗ്രാമിന് തുടക്കമിടാനാണ് സി.പി.എം ശ്രമം , പഞ്ചാബിൽ കരിമ്പട്ടികയിൽപ്പെട്ട കമ്പനി ഉടമകളെ കേരളത്തിൽ വാഴിക്കാൻ ശ്രമിക്കുന്നത് സി.പി.എം ബി.ജെ .പി കൂട്ടുകെട്ടിൻ്റെ ഭാഗമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, കെ. ഭവദാസ്, എ.കൃഷ്ണൻ മണ്ഡലം പ്രസിഡൻ്റുമാരായ എസ്.സേവ്യർ, രമേശ് പുത്തൂർ, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, എസ് .കുപ്പേ ലൻ, സി.നിഖിൽ, ഡി.ഷജിത്ത് കുമാർ. സുബാഷ് യാക്കര, അബുപാലക്കാടൻ, പ്രശോഭ് വത്സൻ, വി.ആറുമുഖൻ, എ.സലീം, ഷെറിഫ് റഹ്മാൻ , സി. ചന്ദ്രൻ, പ്രഭുൽ കുമാർ, എ.സിദ്ധാർത്ഥൻ, എ.കെ റോബിൻസൺ, ഉമ്മർ ഫാറുഖ്, എന്നിവർ പങ്കെടുത്തു