അട്ടപ്പാടി:കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിൽ ദേശീയ ജൻഡർ ക്യാമ്പയിൻ നയി ചേതന 3.0 യുടെ ഭാഗമായി ജെൻഡർ കാർണിവൽ സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ഹാളിൽ രാവിലെ 11 മണിക്ക് കുടുംബശ്രീ സംസ്ഥാന ഗവേർണിംഗ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ . മനോജ് ബി.എസ് അധ്യക്ഷത വഹിച്ചു. ജെൻഡർ കാർണിവൽ ഉദ്‌ഘാടനത്തിനു ശേഷം ഗവ. കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഭൂതിവഴിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ജൻഡർ ന്യൂട്രൽ ഫാഷൻ ഷോയും ഫാഷൻ എക്സിബിഷനും നടന്നു. ഗവ.കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്ട്രക്ടര്‍ . സിനിത, ആതിര എന്നിവർ നേതൃത്വം നൽകി. തുടർന്ന് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ പരമ്പരാഗത നൃത്ത അവതരണം നടന്നു. ഉച്ചക്ക് 2 മണിക്ക് നടന്ന ഓപ്പൺ ഫോറത്തിൽ അട്ടപ്പാടിയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു സംസാരിച്ചു.സീനിയർ ഡയറി എക്സ്റ്റൻഷൻ ഓഫീസർ, സീനിയർ ഡയറി എക്സ്റ്റൻഷൻ ഓഫീസർ . ശാന്താമണി, അട്ടപ്പാടി ജനമൈത്രി എക്സൈസ് പ്രിവൻറീവ് ഓഫീസർ . രവികുമാർ, പുതൂർ പോലീസ് സ്റ്റേഷൻ സിപിഒ . അബ്ദുൾ റഹ്മാൻ, ആരോഗ്യ വകുപ്പിൽ നിന്നും ഹെൽത്ത് സൂപ്പർവൈസർ . ടോംസ് വർഗീസ് , പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ . ജംഷീർ, കാർഷിക വികസന വകുപ്പിൽ നിന്നും പുതൂർ കൃഷി ഓഫീസർ . ദീപ ജയൻ എന്നിവർ പങ്കെടുത്തു. അട്ടപ്പാടിയിൽ നിലവിൽ ഓരോ വകുപ്പും നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. തദ്ദേശീയ മേഖലകളിലെ വികസനത്തിന് ഓരോ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾ ഇങ്ങനെ ഉപയോഗപ്പെടുത്താനവുമെന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാർ, . സലീന ഷൺമുഖം, തുളസി, അനിത ബാബു എന്നിവർ ജെൻഡർ കാർണിവലിനു ആശംസകൾ അറിയിച്ച് സംസാരിച്ചു. ജെൻഡർ കാർണിവലിനു കുടുംബശ്രീ കോർഡിനേറ്റർ ജോമോൻ കെ ജെ സ്വാഗതവും, സ്നേഹിതാ സർവീസ് പ്രൊവൈഡർ ഗീതാമണി നന്ദിയും അറിയിച്ചു. കുടുംബശ്രീ ആനിമേറ്റർമാർ, പഞ്ചായത്ത് സമിതി, ഊരുസമിതി ഭാരവാഹികൾ, ബ്രിഡ്ജ് കോഴ്സ് അധ്യാപകർ, പദ്ധതിയിലെ ഉദ്യോഗസ്ഥർ തുടങ്ങി നാന്നൂറോളം പേർ പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ട ജെൻഡർ ക്യാമ്പയിൻ (നയിചേതന 3.0) പ്രവർത്തനങ്ങളുടെ ഭാഗമായി നാല് ആഴ്ച്ചകളായി നീണ്ടു നിന്ന പ്രോഗ്രാമുകളാണ് അട്ടപ്പാടിയിൽ സംഘടിപ്പിച്ചത്. 23/12/2024 ന് നയിചേതന 3.0 കാമ്പയിൻ്റെ പഞ്ചായത്ത് സമിതി തല സമാപനം മൂന്ന് സ്ഥലങ്ങളിലായി നടത്തി. കുടുംബശ്രീ അഗളി, ഷോളയൂർ, പുതൂർ, കുറുമ്പ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിൽ നയിചേതന 3.0 സമാപന സമ്മേളനത്തോടനുബന്ധിച്ച് ജെൻഡർ കാർണിവൽ നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾക്കെതിരെ എന്ന തീമിൽ രംഗോലി തയ്യാറാക്കി. ലിംഗാതിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനായി തദ്ദേശീയ മേഖലയിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ കഴിയുകയെന്നും ലിംഗാധിഷ്ഠിത അക്രമത്തിനെതിരെ ശബ്ദമുയർത്തേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസുകൾ നടത്തി.


