വിദ്യാർത്ഥികൾക്ക് ക്ഷേത്ര കലകളെ കുറിച്ച് നേരനുഭവം ലഭിക്കുന്നതിനായി വിദ്യാലയത്തിൽ വെച്ച് ചാക്യാർ കൂത്ത് ഓട്ടൻ തുള്ളൽ എന്നീ കലാരൂപങ്ങൾ അരങ്ങേറിചാക്യാർ കൂത്ത് പൈങ്കുളം ശ്രീ. നാരയണ ചാക്യാരും. ഓട്ടൻ തുള്ളൽ ശ്രീ. നവായത്ത് മണികണ്ഠനും സംഘവുമാണ് അവതരിപ്പിച്ചത്ക്ഷേത്രകലകളിലെ വേഷം മുതൽ അവതരണം വരെയുള്ള കാര്യങ്ങൾ നേരിട്ടനുഭവിക്കാനുള്ള അവസരമാണ് വിദ്യാലയവും 75ാം വാർഷികാഘോഷ കമ്മിറ്റിയും ചേർന്ന് ഒരുക്കിയത്.75ാം വാർഷികാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ. കൃഷ്ണമോഹൻൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ എച്ച് വേണുഗോപാലൻ സ്വാഗതം പറഞ്ഞു.പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷാമാനാട്ട് KAS ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അബ്ദുൾ ഖാദർ മുഖ്യ അതിഥിയായി , വാർഡ് മെമ്പർ ശ്രീ സി. ചന്ദ്രൻ, ശ്രീ. രാഘവൻകുട്ടി മാസ്റ്റർ ,മാനേജർ കെ കുട്ടികൃഷ്ണൻ,, പി.ടി.എ പ്രസിഡണ്ട് ഷാജഹാൻ സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൃഷ്ണപ്രസാദ് പബ്ലിസിറ്റി കൺവീനർ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു. എസ് ആർ ജി കൺവീനർ കെ സ്മിത നന്ദിയും പറഞ്ഞു


