അറുപത് വർഷങ്ങൾക്ക് ഡാം ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു വന്ന് ഡാം ഇറിഗേഷന്‍ സ്ഥലത്ത് സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, വോട്ടവകാശം തുടങ്ങി വിവിധ രേഖകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പട്ടയം ലഭിച്ചിട്ടില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു. കെ.ഡി പ്രസേനന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാറയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മറ്റും ദേശീയപാത മുറിച്ചു കടക്കുന്നതിനായി നടപ്പാലം നിർമ്മിക്കണമെന്ന പ്രമേയവും കെ.ഡി പ്രസേനന്‍ എം.എല്‍.എ അവതരിപ്പിച്ചു. മറ്റൊരു പ്രമേയത്തിൽ എം. എൽ. എ. ആവശ്യപ്പെട്ടു. ഇരു പ്രമേയവും കെ.ബാബു എം.എൽ.എ. പിന്താങ്ങി.