ഒറ്റപ്പാലം താലൂക്കില്‍ ഇനിയും റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി (ഡിസംബര്‍ മൂന്ന്) മുതല്‍ ഡിസംബര്‍ ഏഴ് വരെ വിവിധ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് ക്യാമ്പ് നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ക്യാമ്പ് നടക്കുക.
ക്യാമ്പുകളുടെ സമയക്രമവും കേന്ദ്രങ്ങളും: ഡിസംബര്‍ മൂന്ന്- ഷൊര്‍ണൂര്‍ നഗരസഭാ ഓഫീസ്, കുളപ്പുള്ളി റേഷന്‍കട 268, ഒറ്റപ്പാലം സപ്ലൈ ഓഫീസ്, വീട്ടാംപാറ എ.ആര്‍.ഡി 248 ന് സമീപം, പഴയ ലക്കിടി എ.ആര്‍.ഡി 106 റേഷന്‍കട പരിസരം, നെല്ലിക്കുറിശ്ശി എ.ആര്‍.ഡി 284 റേഷന്‍കട പരിസരം, എ.ആര്‍.ഡി 53 പൂക്കോട്ട് കാവ്.
ഡിസംബര്‍ നാല്- ചെര്‍പ്പുളശ്ശേരി ടൗണ്‍ റേഷന്‍കട 63, കാറല്‍മണ്ണ റേഷന്‍കട 256, അമ്പലപ്പാറ പഞ്ചായത്ത് ഓഫീസ്, പിലാത്തറ എ.ആര്‍.ഡി 74 നു സമീപം, വാണിയംകുളം പഞ്ചായത്ത് ഓഫീസ്, മനിശ്ശേരി ഗോഡൗണ്‍, എ.ആര്‍.ഡി 277 നു സമീപം, വെള്ളിനേഴി പഞ്ചായത്ത് ഓഫീസ്.
ഡിസംബര്‍ അഞ്ച്- നെല്ലായ വായനശാല, പേങ്ങാട്ടിരി റേഷന്‍ കട 34, എലുമ്പിലാശ്ശേരി എ.ആര്‍.ഡി 39, പൊമ്പ്ര എ.ആര്‍.ഡി 40, തോട്ടര എ.ആര്‍.ഡി 201.
ഡിസംബര്‍ ആറ്- അനങ്ങനടി പഞ്ചായത്ത് ഓഫീസ്, ശ്രീകൃഷ്ണപുരം പഞ്ചായത്ത്, സൊസൈറ്റിപടി റേഷന്‍ കട 52, കുളക്കാട് റേഷന്‍ കട എട്ട്.
ഡിസംബര്‍ ഏഴ്- ചളവറ പഞ്ചായത്ത് ഓഫീസ്, കടമ്പഴിപ്പുറം പഞ്ചായത്ത്, കടമ്പഴിപ്പുറം ജങ്ഷന്‍ എ.ആര്‍.ഡി 44, പുലാപ്പറ്റ റേഷന്‍കടി 46, വേട്ടക്കര റേഷന്‍കട 236, തൃക്കടീരി പഞ്ചായത്ത്, എ.ആര്‍.ഡി 59 റേഷന്‍കട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2244397.