
ഇന്ന് രാവിലെ 10.30 ക്ക് ജനറൽ കൗൺസിൽ ചേരുമെന്നാണ് സകർമയെന്ന സാങ്കേതിക സംവിധാനം വഴി കൗൺസിലർമാർക്ക് അറിയിപ്പ് നൽകിയിരുന്നത് . ഇത് മാറ്റി വച്ചതായി ഇന്നലെ ചെയർ പേഴ്സൺ വാട്സപ്പ് ഗ്രൂപ്പ് വഴി കൗൺസിലർമാരെ അറിയിക്കുകയായിരുന്നു .രാവിലെ പ്രതിപക്ഷാംഗങ്ങൾ ചെയർ പേഴ്സൻ്റെ ചേംബറിലെത്തി യോഗം മാറ്റി വച്ച സാഹചര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. സകർമ എന്ന സാങ്കേതിക സംവിധാനത്തിൽ ഷെഡ്യൂൾ ചെയ്ത കൌൺസിൽ മാറ്റുവാൻ കൃത്യമായ കാരണങ്ങൾ ഉണ്ട്… വാർഡ് വിഭജനവുമായി ബന്ധപ്പെട്ടപരാതികൾ നൽകേണ്ട അവസാന തീയതി നാളെയാണെന്നതിനാൽ തിരക്കുള്ളതിനാലാണ് കൗൺസിൽ യോഗം മാറ്റി വച്ചതെന്നാണ് ചെയർ പേഴ്സൺ നൽകിയ മറുപടിയെന്ന് യു ഡി എഫ് , ബി ജെ പി അംഗങ്ങൾ പറഞ്ഞു .ഈ കാരണം അപ്ഡേറ്റ് ചെയ്യാൻ സകർമയിൽ സാധ്യമല്ല. അറിയിപ്പുകൾ നൽകിയത് ഔദ്യോഗിക രീതിയിൽ ആയിരുന്നില്ല.നിരവധി ടെൻഡർ നടപടികൾ ഉൾപ്പടെ അംഗീകരിക്കുവാൻ ഉള്ള കൗൺസിൽ യോഗമാണ് ഇന്ന് വ്യക്തമായ ഒരു കാരണം ഇല്ലാതെ മാറ്റിവച്ചത് എന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.ആയതിനാൽ കക്ഷി നേതാക്കൾക്ക് വിശദീകരണം അദ്ധ്യക്ഷ രേഖാമൂലം നൽകണമെന്നും അവരാവശ്യപ്പെട്ടു .