palakkad express news

ആരോഗ്യകേരളം മലപ്പുറത്ത് നേഴ്‌സിങ് ബിരുദധാരികള്‍ക്ക് അവസരം

ദേശീയ ആരോഗ്യ ദൗത്യം 154 എംഎല്‍എച്ച്പി (മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍) തസ്തികയിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പെരുവള്ളൂര്‍, മങ്കട, വേങ്ങര, പളളിക്കല്‍, മാറാക്കര, വളവന്നൂര്‍, എടപ്പാള്‍, മാറഞ്ചേരി, പൂക്കോട്ടൂര്‍, വെട്ടം എന്നീ ബ്ലോക്കുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത അംഗീകൃത കോളേജുകളില്‍ നിന്നും ബി.എസ്.സി നേഴ്‌സിങ് ബിരുദം, കെ.എന്‍.സി രജിസ്‌ട്രേഷന്‍, അംഗീകൃത കോളജുകളില്‍ നിന്നും ജി.എന്‍.എം കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30 ന് വൈകീട്ട് 5 മണി. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് https://forms.gle/mZnP55yKwm3TmtCq7 കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711.

ആരോഗ്യ സ്ഥാപനങ്ങളില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം.) കീഴില്‍ലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് താല്‍ക്കാലിക നിയമനം. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം./ ബി.എസ്.സി നേഴ്സിംഗ്/ ബി.സി.സി.പി.എന്‍. കോഴ്സ് കൂടാതെ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം, കേരള മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയുമാണ് യോഗ്യത.

ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദവും ആര്‍.സി.ഐ. രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബിരുദവും, ഡി.സി.എ./ പി.ജി.ഡി.സി.എ./ മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജനന തീയ്യതി, യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം നവംബര്‍ 25 ന് വൈകീട്ട് 5 ന് മുന്‍പായി ആരോഗ്യ കേരളം, തൃശ്ശൂര്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *