ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജനറല്‍ ഒബ്‌സര്‍വര്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. കൗണ്ടിങ് കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും പരിശോധിച്ചു.പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പതിനാലു ടേബിളും എണ്ണിക്കഴിഞ്ഞാല്‍ ഓരോ റൗണ്ടിലേയും ഫലം ജനറല്‍ ഒബ്‌സര്‍വറുടെ അനുമതിയോടെ പ്രഖ്യാപിക്കും. 20 മിനിറ്റില്‍ ഓരോ റൗണ്ടിലേയും വോട്ടുനില പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ ഏഴരയ്ക്ക് സ്‌ട്രോങ് റൂം തുറക്കും. എട്ടുമണി മുതല്‍ വോട്ടെണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യഫലങ്ങള്‍ അറിയാം.