ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ആരംഭിക്കുമ്പോള്‍പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും.
ഇലക്ഷന്‍കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍കഴിയുമ്പോഴും വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍അതത് സമയം ലഭിക്കുക.
ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍( voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്സ് എന്ന മെനുവില്‍ക്ലിക്ക് ചെയ്താല്‍ട്രെന്‍ഡ്സ് ആന്റ് റിസള്‍ട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തു നിന്നും വരുന്ന എല്ലാ യാത്രാ ബസ്സുകളും ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാന്റില്‍പ്രവേശിച്ച് തിരിച്ച് ആ വഴിതന്നെ യാത്ര തുടരണം.
വിക്ടോറിയ കോളേജിന് മുന്നിലൂടെ പോകുന്ന മുനിസിപ്പല്‍ബസ് സ്റ്റാന്റ്, ടൗണ്‍ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍നിന്നുള്ള നിന്നുള്ള ബസ്സുകള്‍ താരേക്കാട് നിന്നും വലതു തിരിഞ്ഞ് കൊപ്പം വഴിയോ, ബി.ഒ.സി റോഡ്, ചുണ്ണാമ്പുതറ റെയില്‍വെ മേല്‍പാലം വഴി കാവില്‍പ്പാട് വഴിയോ, ഒലവക്കോട് ഭാഗത്തക്ക് പോവണം.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസ്സുകളും ബി.ഒ.സി റോഡ്,ചുണ്ണാമ്പുതറ റെയില്‍വെ മേല്‍പാലം വഴി കാവില്‍പാട്, ഒലവക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ അല്ലാത്ത ഒരു വാഹനത്തെയും വോട്ടെണ്ണല്‍ കേന്ദ്രമായ വിക്ടോറിയ കോളേജ് ഭാഗത്തേക്ക് കടത്തി വിടുന്നതല്ലെന്നും പൊലീസ് അറിയിച്ചു