പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയ വർഗ്ഗീയ ശക്തികളാണ് എസ്ഡിപിഐയും ആർഎസ്എസും. എസ്ഡിപിഐ പിന്തുണ കോൺഗ്രസിനാണെന്ന പ്രതികരണത്തോട് കോൺഗ്രസ് കാണിക്കുന്ന നിശബ്ദത ഞെട്ടിക്കുന്നതാണ്. ഈ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസിന് തൻ്റേടമുണ്ടോ എന്ന് മന്ത്രി എം ബി രാജേഷ്. ആരുടെ തണലിലാണ് കോൺഗ്രസ് വളരുന്നതെന്നത് ഇതോടെ വ്യക്തമായി. കോൺഗ്രസിലെ മതേനിരപേക്ഷവാദികൾ ഈ നിലപാട് അംഗീകരിക്കില്ല. ഒരു വർഗ്ഗീയവാദികളുടെയും വോട്ടു വേണ്ടെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.കോൺഗ്രസിൽ അസംതൃപ്തിയുടെ അഗ്നിപർവ്വതം പുകയുകാണെന്ന് തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിവസത്തെയും വാർത്തകൾ പുറത്തുവരുന്നതെന്നുംതെരഞ്ഞെടുപ്പ് ജയിക്കാൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.