palakkad express news

ഉപതിരഞ്ഞെടുപ്പ്: ഒരാള്‍ പത്രിക പിന്‍വലിച്ചു; പത്രിക പിന്‍വലിക്കാന്‍ ഇന്ന് കൂടി അവസരം

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) ആണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 11 ആയി. പത്രിക പിന്‍വലിക്കാന്‍ ഇന്ന് (ഒക്ടോബര്‍ 30) വൈകീട്ട് മൂന്ന് മണി വരെ അവസരമുണ്ട്. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ഇന്ന് വൈകീട്ട് നാലു മണിക്ക് ചിഹ്നം അനുവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *