palakkad express news

വൈദ്യുതി സുരക്ഷാവാരാചരണം: അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സംഘടിപ്പിച്ച ദേശീയ വൈദ്യുതി സുരക്ഷാവാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.ടി.സന്തോഷ് അധ്യക്ഷനായി. വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് കൃപേഷ് കൃഷ്ണകുമാര്‍ (മാതൃഭൂമി), രമേശ് എഴുത്തച്ഛന്‍( മലയാള മനോരമ), ബിമല്‍ പേരയം (ദേശാഭിമാനി) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.  വൈദ്യുതി അപകടരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധീരത പ്രകടിപ്പിച്ച സി.ആര്‍.മണികണ്ഠന്‍, ആര്‍.രമമോള്‍, രണ്ടാം ക്ലാസുകാരനായ ഋത്വിക്, വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൈന റോസ് ജോബി, ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എസ്.ശ്രീനന്ദ, ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി.നൗഫല്‍  എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എം.ജയപ്രകാശ്, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീബ ഇവാന്‍സ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായ തമ്പാന്‍, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി ടി.അനൂപ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *