palakkad express news

കവറകുന്ന് ബംഗ്ലാവ് എക്കോ ടൂറിസം ആരംഭിച്ചു

പാലക്കാട് വനം ഡിവിഷന്‍ ഒലവക്കോട് റെയിഞ്ച് ധോണി സെക്ഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കവറക്കുന്ന് ബംഗ്ലാവ് എക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. ധോണി എക്കോ ടൂറിസത്തിന്റെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കവറക്കുന്ന് ബംഗ്ലാവ് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ബ്രിട്ടീഷുകാര്‍ 1920 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1925 ല്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ് കവറക്കുന്ന് ബംഗ്ലാവ്. മുല്ലക്കര ആദിവാസി വന സംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കവറക്കുന്ന് ബംഗ്ലാവ് എക്കോ ടൂറിസം പദ്ധതിയില്‍ ധോണി മുതല്‍ കവറക്കുന്ന് വരെയുള്ള ട്രെക്കിങ്, ധോണി വെള്ളച്ചാട്ടം സന്ദര്‍ശനം, പാണ്ടന്‍ കല്ലിലേയ്ക്ക് ട്രെക്കിങ്, പക്ഷി നിരീക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കുവറക്കുന്ന് ബംഗ്ലാവിലെ ഒരു ദിവസത്തെ താമസത്തിന് രണ്ടുപേര്‍ക്ക് 7000 രൂപയുടെ പാക്കേജ് ഉണ്ട്. രണ്ട് മുറികളാണ് താമസത്തിനായി ബംഗ്ലാവിലുള്ളത്. അഡീഷണല്‍ ബെഡിന് പ്രതിദിനം 2000 രൂപ അധികമായി നല്‍കണം. സന്ദര്‍കര്‍ക്ക് 8547602075 8547602073, 8547602072 എന്നീ ഫോണ്‍ നമ്പരുകളില്‍ നേരിട്ട് വിളിച്ച് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതുപ്പരിയാരം (കഎടഇ ഇീറല: ടകആഘ0000737) ബ്രാഞ്ചിലുള്ള 0737073000000182 എന്ന അക്കൗണ്ട് നമ്പരില്‍ തലേദിവസം ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ഇ-പേയ്‌മെന്റ് നടത്തിയതിനുശേഷം ബംഗ്ലാവിലെ താമസത്തിനായി എത്തിച്ചേരാം. ഇ-പേയ്‌മെന്റ് മുഖേന മാത്രമേ ബുക്കിങ് സ്വീകരിക്കുകയുള്ളൂ. വകുപ്പിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുമെന്ന സാക്ഷ്യപത്രം ധോണി എക്കോടൂറിസം സെന്ററില്‍ നല്‍കിയതിനുശേഷമേ കവറക്കുന്ന് ബംഗ്ലാവിലേയ്ക്ക് പ്രവേശനം അനുവദിക്കൂ.

ധോണി എക്കോ ടൂറിസത്തിന്റെ dhoniecotourism120@gmail.com എന്ന ഇ-മെയില്‍ വിലാസം അന്വേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം.

Leave a Comment

Your email address will not be published. Required fields are marked *