palakkad express news

എല്‍.ശ്രീലത

പാലക്കാട് സീനിയര്‍ ഡയറക്ടര്‍ (ഐ.ടി) എല്‍. ശ്രീലത വിരമിച്ചു. 1988ല്‍ കോയമ്പത്തൂര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ ആയാണ് സേവനം ആരംഭിച്ചത്. 1997ല്‍ പാലക്കാട് ജില്ലാ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ ഡെപ്യൂട്ടി ഡയറക്ടറായും 2005ല്‍ ജോയിന്റ് ഡയറക്ടറായും 2010ല്‍ ഡയറക്ടറായും 2015ല്‍ സീനിയര്‍ ഡയറക്ടറായും സ്ഥാനക്കയറ്റം ലഭിച്ചു. സേവനകാലയളവില്‍ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ്, കലക്ട്രേറ്റിന്റെയും വിവിധ താലൂക്കുകളുടെയും കമ്പ്യൂട്ടര്‍വത്ക്കരണം എന്നിവയ്ക്ക് നേതൃത്വം നല്‍കി. റവന്യൂ വിഭാഗത്തിന്റെ ലാന്റ് റവന്യൂ റെക്കോര്‍ഡ്‌സ് സൂക്ഷിക്കുന്നതിനുളള  ‘റെലിസ്’ വെബ്സൈറ്റ് സംസ്ഥാന തലത്തില്‍ പാലക്കാട് ജില്ലയില്‍ നിന്ന് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി.

ഭര്‍ത്താവ് അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ് പ്രൊഫസറായ നന്ദകുമാര്‍, മകന്‍ വിഷ്ണു നന്ദകുമാര്‍, മകള്‍ കൃഷ്ണ നന്ദകുമാര്‍.

Leave a Comment

Your email address will not be published. Required fields are marked *