
പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി മനോജ് കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1988 ജൂണ്‍ 13 മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങോട് ഗവ യു.പി സ്‌കൂളില്‍ പ്രൈമറി അധ്യാപകനായാണ് സര്‍വീസ് ആരംഭിച്ചത്.1989 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി വയനാട് ,കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജോലി ചെയ്തു. 2009 മുതല്‍ 2019 വരെ തൃശ്ശൂര്‍ രാമവര്‍മ്മപുരം ഗവ ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 2020 ജൂണ്‍ 25ന് ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. 2021 ജൂലായില്‍ തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലം മാറ്റം ലഭിച്ചു. 2022 ജൂണ്‍ ആറിന് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറായും ചുമതലയേറ്റു. കഴിഞ്ഞരണ്ടു വര്‍ഷക്കാലം പാലക്കാട് ജില്ലയെ അക്കാദമിക രംഗത്തും അക്കാദമികേതര രംഗത്തും ഏറെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. 2023 ല്‍ സംസ്ഥാനകലോത്സവത്തില്‍ സ്വര്‍ണ്ണ കപ്പ്, ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം, 2023, 2024 -ല്‍ കായികമേളയില്‍ ഒന്നാം സ്ഥാനം,
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 12-ാം സ്ഥാനത്തായിരുന്ന ജില്ലയെ 9-ാം സ്ഥാനത്തേക്ക് എത്തിക്കാന്‍ പി.വി മനോജ്കുമാറിന് സാധിച്ചിട്ടുണ്ട്. ഡി.എല്‍.എഡ് കരിക്കുലം, ഡി.എല്‍.എഡ് ഭാഷാധ്യാപക കരിക്കുലം എന്നീ കമ്മിറ്റികളില്‍ അംഗമായിരുന്നു. തൃശൂര്‍ വിമല കോളെജ് അക്കാദമിക കൗണ്‍സില്‍ അംഗമാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തൃശ്ശൂര്‍ മേഖല പ്രസിഡന്റായും സെക്രട്ടറിയായും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര മലബാറിലെ പ്രശസ്ത തെയ്യം കലാകാരനും സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പി.വി കൃഷ്ണന്‍ അഞ്ഞൂറ്റാനാണ് പിതാവ്. ഭാര്യ തൃശ്ശൂര്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ്സില്‍ ഡെപ്യൂട്ടി മാനേജര്‍ എം.കെ പ്രീതി. മക്കള്‍ നന്ദയും വൃന്ദയും വിദ്യാര്‍ത്ഥികളാണ്.