പാലക്കാട് പുത്തന്‍പാടം നാഗൂര്‍ചള്ളയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27ന് രാവിലെ 8:30 നാണ് 60 വയസ്സിനോടടുത്ത പ്രായമുള്ളയാളെ മരത്തിനു മുകളില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ച് കഴുത്തില്‍ കയറുമായി ചുവട്ടില്‍ വീണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് വാളയാര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 157 സെന്റിമീറ്റര്‍ ഉയരം. ഇരുനിറം, മെലിഞ്ഞ ശരീരം. വിവരം ലഭിക്കുന്നവര്‍ 9497962929 എന്ന ഫോണ്‍ നമ്പറിലോ വാളയാര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കണം.