കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2024 വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡിന് തുള്ളല്‍ കലാകാരനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുരുവിക്കാട് വിശ്വകലാകേന്ദ്രം സി.ബാലകൃഷണനെ തെരഞ്ഞെടുത്തു. തുള്ളല്‍ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.