palakkad express news

Local News

റെയില്‍ ക്രോസ് അടച്ചിടും

പറളി- ലക്കിടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ്  (ക്രോസിങ് നമ്പര്‍ 164 എ, കി.മീ. 558/000100) നവംബര്‍ 23ന് രാവിലെ എട്ട് മണി മുതല്‍ 24 ന് രാത്രി 10 മണി വരെ അടച്ചിടും. വാഹനങ്ങള്‍ ലക്കിടി – മായന്നൂര്‍ -തിരുവില്വാമല വഴിയോ ലക്കിടി- മങ്കര- പെരിങ്ങോട്ടുകുറിശ്ശി-തിരുവില്വാമല  വഴിയിലൂടെയോ പോകേണ്ടതാണെന്ന് പാലക്കാട് റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: ഫെബ്രുവരി 1 – 7 വരെ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിൽ

ആര്‍മി റിക്രൂ്ട്‌മെന്റ് റാലി ഫെബ്രുവരി 1 മുതല്‍ 7 വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടത്തും.റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങള്‍ …

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: ഫെബ്രുവരി 1 – 7 വരെ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിൽ Read More »

മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്)

8 മണി- 6.87%9 മണി- 13.68%10 മണി- 20.58%11 മണി- 27.18%12 മണി- 34.52%1 മണി- 41.59%2 മണി- 48.17%3 മണി- 54.66%4 മണി- 60.70%5 മണി- 66.35%6 മണി- 70.05%അവസാന പോളിങ് നില- 70.51%പ്രീസൈഡിങ്- പോളിങ്-ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി അവധി പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് വോട്ടെടുപ്പ് ഡ്യൂട്ടി ചെയ്ത പോളിങ് ടീമുകളിൽ ഉൾപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്കും പോളിങ് ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നവംബർ 21ന് (വ്യാഴം) ഒരു ദിവസത്തെ ഡ്യൂട്ടി അവധി …

മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്) Read More »

സഹകരിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് ജില്ലാ കളക്ടർ

പാലക്കാട് നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായും സുഗമമായും നടത്താനും സ്വഭാവികമായുണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകൾ പോലും തികച്ചും ക്ഷമാപൂർവ്വം നോക്കിക്കണ്ട് വോട്ടിങുമായി സഹകരിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തീർന്ന ഓരോ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്; 70.51 ശതമാനം പോളിങ്

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിര‍ഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. 66,596 പുരുഷന്മാരും (70.53%) 70,702 സ്ത്രീകളും (70.49%) നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് (100%) സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.ആകെ വോട്ടര്‍മാര്‍ – 194706പോള്‍ ചെയ്തത്- 137302പോളിങ് ശതമാനം- 70.51വോട്ടു ചെയ്ത പുരുഷന്മാര്‍- 66596വോട്ടു ചെയ്ത സ്ത്രീകള്‍ – 70702വോട്ടു ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്- 4

വനഭൂമി പട്ടയം: കേന്ദ്രാനുമതിക്കുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍: ജില്ലയില്‍ ഡിസംബറില്‍ വിപുലമായ വനഭൂമി പട്ടയ അദാലത്ത്ജില്ലയിലെ വനഭൂമി പട്ടയ വിഷയത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വനം, റവന്യൂ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടും സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പരിവേഷ് പോര്‍ട്ടല്‍ വഴി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത് സമയബന്ധിതമാക്കും. ഓരോ ജില്ലകളിലേയും അപേക്ഷകള്‍ ഒരുമിച്ച് മാത്രമേ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവു എന്ന നിബന്ധന പുനപരിശോധിക്കാനുള്ള ഇടപെടല്‍ നടത്തും. ഡിസംബറിനു മുന്‍പേ ശേഷിക്കുന്ന …

വനഭൂമി പട്ടയം: കേന്ദ്രാനുമതിക്കുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍ Read More »

കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്‌: വോട്ടെടുപ്പ് ദിവസം കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വെണ്ണക്കരയിലെ ബൂത്തിൽ സിപിഎം- ബിജെപി സഖ്യം അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. യുഡിഎഫിന് കൃത്യമായ സ്വാധീനമുള്ള മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭീതിയിലാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. എന്നാൽ ജനാധിപത്യബോധമുള്ള വോട്ടർമാർ ഇത്തരം അജണ്ടകളെ പരാജയപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർഥി വന്നപ്പോൾ ബിജെപിക്കും ബിജെപി സ്ഥാനാർത്ഥി വന്നപ്പോൾ എൽഡിഎഫിനും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. രണ്ടുകൂട്ടർക്കും എതിർപ്പ് യുഡിഎഫിനോടാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പലയാവർത്തി കമ്മ്യൂണിസ്റ്റ് ജനത …

കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ Read More »

സന്ദീപ് വാര്യരുടേത് RSS പ്രവർത്തകർക്കുള്ള ഡോഗ് വിസിൽ

ഡോഗ് വിസിൽ എന്നൊരു സംജ്ഞയുണ്ട്.”In politics, a dog whistle is the use of coded or suggestive language in political messaging to garner support from a particular group without provoking opposition.”നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യം അത് പോലെ പറയാതെ തന്നെ ആൾക്കൂട്ടത്തിനായി സന്ദേശം നൽകുന്ന രീതി. സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ പ്രവർത്തികളും വാക്കുകളും ആർ.എസ്‌.എസ്‌ പ്രവർത്തകർക്കുള്ള ഡോഗ് വിസിലിംഗ് ആണ്. തന്റെ ശരീരം കോൺഗ്രസിലേക്ക് വന്നെങ്കിലും തന്റെ …

സന്ദീപ് വാര്യരുടേത് RSS പ്രവർത്തകർക്കുള്ള ഡോഗ് വിസിൽ Read More »

അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി.

തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം കരട് വിജ്ഞാപനമായി

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് – നഗര സഭ – കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങി. കരട് വിജ്ഞാപനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഗ്രാമകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, വായനശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റിലും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും, https://delimitation.lsgkerala.govt.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്കായി ലഭ്യമാണ്. വാര്‍ഡുകളുടെ അതിര്‍ത്തികളും ജനസംഖ്യാ ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ഡിസംബര്‍ 3 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.ഡീലിമിറ്റേഷന്‍ സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്കോ …

തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം കരട് വിജ്ഞാപനമായി Read More »

ഉപതിരഞ്ഞെടുപ്പ് : 1,94,706 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ  5.30 ന് മോക് പോള്‍ …

ഉപതിരഞ്ഞെടുപ്പ് : 1,94,706 വോട്ടര്‍മാര്‍ ബൂത്തിലേക്ക് Read More »

*ശബരിമല തീർത്ഥാടകരുടെ വാഹനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി* 

കല്പറ്റ: വയനാട് തോൽപ്പെട്ടിയിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വന്ന വാഹനം അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ വിഷമഘട്ടത്തിൽ തന്റെ ചിന്തകൾപരിക്കേറ്റവരുടെയും കുടുംബത്തോടുമൊപ്പം ഉണ്ടെന്നും അവർ രേഖപ്പെടുത്തി.

*പത്രപരസ്യം സിപിഎം ഗതികേടുകൊണ്ട്ഃ കെ സുധാകരന്‍ എംപി*

സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് …

*പത്രപരസ്യം സിപിഎം ഗതികേടുകൊണ്ട്ഃ കെ സുധാകരന്‍ എംപി* Read More »

ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ദ്ധനവ്ജനങ്ങള്‍ ജാഗ്രത പാലിക്കണം

പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം (ങഡങജട) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വിദ്യ കെ.ആര്‍. അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരോ റ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് …

ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ദ്ധനവ്ജനങ്ങള്‍ ജാഗ്രത പാലിക്കണം Read More »

പ്രശ്‌നബാധിത ബൂത്തുകള്‍ ഏഴ്

മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.പള്ളിപ്പുറം യൂണിയന്‍ ബേസിക് യു.പി സ്‌കൂള്‍ (ബൂത്ത് നം. 49, 50), കര്‍ണ്ണകയമ്മന്‍ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീര്‍പന്തല്‍ എ.എം.എസ്.ബി സ്‌കൂള്‍ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്ന ബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ അധികസുരക്ഷയൊരുക്കും.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് 20ന്….1,94,706 വോട്ടര്‍മാര്‍

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. നവംബര്‍ 20 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം …

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് 20ന്….1,94,706 വോട്ടര്‍മാര്‍ Read More »

വോട്ട് രേഖപ്പെടുത്താം ഇങ്ങനെ…

വോട്ടര്‍ പോളിങ് ബൂത്തിലെത്തിയാല്‍ പോളിങ് ബൂത്തിലെ ആദ്യ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും രജിസ്റ്ററില്‍(ഫോം 17-എ) ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തുടര്‍ന്ന് മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന് അടുത്തേക്ക്(ഇ.വി.എം) പോകാം.ഇ.വി.എമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയുടെയോ/നോട്ടയുടെയോ നേരെയുള്ള …

വോട്ട് രേഖപ്പെടുത്താം ഇങ്ങനെ… Read More »

മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍

ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.സി. കൃഷ്ണകുമാര്‍ (ബി.ജെ.പി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി, ചിഹ്നം: കൈ), ഡോ. പി സരിന്‍ (സ്വതന്ത്രന്‍, ചിഹ്നം:സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്‍, ചിഹ്നം: ഗ്യാസ് സിലിണ്ടര്‍), രാഹുല്‍.ആര്‍ (സ്വതന്ത്രന്‍, ചിഹ്നം: എയര്‍ കണ്ടീഷണര്‍), രാഹുല്‍ മണലാഴി(സ്വതന്ത്രന്‍, ചിഹ്നം:തെങ്ങിന്‍ തോട്ടം), എന്‍.എസ്.കെ പുരം ശശികുമാര്‍ (സ്വതന്ത്രന്‍, ചിഹ്നം: കരിമ്പു കര്‍ഷകന്‍), എസ്. ശെലവന്‍ (സ്വതന്ത്രന്‍, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീര്‍ (സ്വതന്ത്രന്‍, ചിഹ്നം: ടെലിവിഷന്‍), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രന്‍, …

മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍ Read More »

മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍

ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.

വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയാന്‍  എല്ലാ  സംവിധാനങ്ങളും ഉറപ്പാക്കി -ജില്ലാ കളക്ടര്‍

നവംബര്‍ 20 ന് നടക്കുന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ തടയുന്നതിനായി എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പാലക്കാട് മണ്ഡലത്തിലെ 184 ബൂത്തുകളിലെയും ബൂത്ത് ലവല്‍ ഓഫീസര്‍മാരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെയും യോഗം നവംബര്‍ 13, 14 തീയതികളിലായി വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടിയിട്ടുള്ളതും വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുള്ളതുമാണ്. കൂടാതെ …

വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയാന്‍  എല്ലാ  സംവിധാനങ്ങളും ഉറപ്പാക്കി -ജില്ലാ കളക്ടര്‍ Read More »