പാലക്കാട് നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായും സുഗമമായും നടത്താനും സ്വഭാവികമായുണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകൾ പോലും തികച്ചും ക്ഷമാപൂർവ്വം നോക്കിക്കണ്ട് വോട്ടിങുമായി സഹകരിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തീർന്ന ഓരോ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.