8 മണി- 6.87%9 മണി- 13.68%10 മണി- 20.58%11 മണി- 27.18%12 മണി- 34.52%1 മണി- 41.59%2 മണി- 48.17%3 മണി- 54.66%4 മണി- 60.70%5 മണി- 66.35%6 മണി- 70.05%അവസാന പോളിങ് നില- 70.51%പ്രീസൈഡിങ്- പോളിങ്-ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി അവധി പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് വോട്ടെടുപ്പ് ഡ്യൂട്ടി ചെയ്ത പോളിങ് ടീമുകളിൽ ഉൾപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്കും പോളിങ് ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നവംബർ 21ന് (വ്യാഴം) ഒരു ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.സഹകരിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് ജില്ലാ കളക്ടർപാലക്കാട് നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായും സുഗമമായും നടത്താനും സ്വഭാവികമായുണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകൾ പോലും തികച്ചും ക്ഷമാപൂർവ്വം നോക്കിക്കണ്ട് വോട്ടിങുമായി സഹകരിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തീർന്ന ഓരോ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.