കല്പറ്റ: വയനാട് തോൽപ്പെട്ടിയിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വന്ന വാഹനം അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ വിഷമഘട്ടത്തിൽ തന്റെ ചിന്തകൾപരിക്കേറ്റവരുടെയും കുടുംബത്തോടുമൊപ്പം ഉണ്ടെന്നും അവർ രേഖപ്പെടുത്തി.