ഡോഗ് വിസിൽ എന്നൊരു സംജ്ഞയുണ്ട്.”In politics, a dog whistle is the use of coded or suggestive language in political messaging to garner support from a particular group without provoking opposition.”നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യം അത് പോലെ പറയാതെ തന്നെ ആൾക്കൂട്ടത്തിനായി സന്ദേശം നൽകുന്ന രീതി. സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ പ്രവർത്തികളും വാക്കുകളും ആർ.എസ്.എസ് പ്രവർത്തകർക്കുള്ള ഡോഗ് വിസിലിംഗ് ആണ്. തന്റെ ശരീരം കോൺഗ്രസിലേക്ക് വന്നെങ്കിലും തന്റെ മനസ് എപ്പോഴും ആർ.എസ്.എസിന്റെ കൂടെയാണെന്ന് അറിയിക്കുകയാണ്. തന്റെ സ്വത്ത് ആർ.എസ്.എസ് കാര്യാലയത്തിന് വിട്ട് കൊടുക്കുമെന്ന് പറയുന്നത് മുതൽ, തന്റെ പഴയ വർഗ്ഗീയ പ്രസ്താവനകൾ തിരുത്താതെ അത് പോലെ നില നിർത്തുന്നതും ആർ.എസ്.എസിനുള്ള മെസേജാണ്.എന്നാൽ പകരം കോൺഗ്രസ് ചെയ്യുന്നതോ? നാളെ കെപി ശശികല കോൺഗ്രസിലേക്ക് വന്നാലും ഇന്നലെ വരെ അവർ തുപ്പിയ വിഷങ്ങളും അവരുടെ പ്രസംഗങ്ങളും ഫെയ്സ് ബുക്ക് പോസ്റ്റുകളുമൊക്കെ വ്യാജമാണെന്ന് ഷാഫി പറമ്പിൽ സർട്ടിഫിക്കറ്റ് കൊടുക്കും.കാശ്മീർ മുസ്‌ലീങ്ങളുടെ കഴുത്തിൽ ടയർ ഇട്ട് കത്തിച്ച് വംശഹത്യാ ആഹ്വാനം നൽകിയ പോസ്റ്റ് വ്യാജമാണെന്നാണന്ന് പറഞ്ഞാണ് ഷാഫി പറമ്പിൽ ന്യായീകരിക്കുന്നത്. സന്ദീപിന്റെ വംശീയ വിദ്വേഷ പോസ്റ്റിനെതിരെ കോൺഗ്രസുകാർ ഇട്ട കമന്റുകളും,പോസ്റ്റിനെ ആധാരമാക്കി വന്ന മാധ്യമ വാർത്തകളുമൊക്കെ ഇന്നും ലഭ്യമാണ്. സന്ദീപ് വാരിയർ ബിജെപി നേതാവായിരിക്കെ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി പല കോൺഗ്രസ് നേതാക്കളും സന്ദീപിനെ ടെലിവിഷൻ ചർച്ചകളിൽ വിമർശിക്കുന്നതും കണ്ടിട്ടുണ്ട്. എന്നിട്ടും അതിനെ ന്യായീകരിക്കുന്നത് ജനങ്ങളുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുകയാണ്. ഷാഫിയുടെ ആർ.എസ്.എസ് ന്യായീകരണത്തിന് പാലക്കാടെ കോൺഗ്രസുകാർ തന്നെ പോളിംഗ് ബൂത്തിൽ മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്.