വോട്ടര്‍ പോളിങ് ബൂത്തിലെത്തിയാല്‍ പോളിങ് ബൂത്തിലെ ആദ്യ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും രജിസ്റ്ററില്‍(ഫോം 17-എ) ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തുടര്‍ന്ന് മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന് അടുത്തേക്ക്(ഇ.വി.എം) പോകാം.ഇ.വി.എമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയുടെയോ/നോട്ടയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. സമ്മതിദായകന്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ/നോട്ടയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്റ് ദൃശ്യമാവുകയും ചെയ്യും. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം കേള്‍ക്കാം. ഇത് സമ്മതിദായകന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു. പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീനില്‍ സുരക്ഷിതമായിരിക്കും. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയര്‍ന്ന ശബ്ദത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല.വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡി കാര്‍ഡാണ് (ഇ.പി.ഐ.സി) തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം.ആധാര്‍ കാര്‍ഡ്്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡി കാര്‍ഡ്്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത്് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എന്‍.പി.ആര്‍- ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകള്‍ക്കും ഗവ.വിക്ടോറിയ കോളേജിനും ഇന്ന് അവധിപാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്‌റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു.