palakkad express news

Local News

അക്ഷരോന്നതി ‘ ജില്ലാതല പുസ്തക വിതരണം നടത്തി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക വിതരണം സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മണിയൻ കിണർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. ജില്ലയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വായന സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് …

അക്ഷരോന്നതി ‘ ജില്ലാതല പുസ്തക വിതരണം നടത്തി Read More »

ആദരം 2026′ വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം നാളെ

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി ‘ആദരം 2026’ സംഘടിപ്പിക്കുന്നു. നാളെ (മെയ് 30) ലക്കിടി നെഹ്‌റു കോളേജില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനാകും.

ഊര് ജദ്ദ് 2026 തമ്പും ഗോത്രഭൂമിയും ആദിവാസി ചിന്താശിബിരം നടത്തി

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് ന്റെയും മേഖലയിലെ പ്രസിദ്ധികരണമായ ഗോത്ര ഭൂമിയുടെയും ആഭിമുഖ്യത്തിൽ ആനക്കട്ടി നമിത്തിടം ഹാർമണി ഹാളിൽ നടന്ന കേരളത്തിലെ ആദിവാസി നേതാക്കളുടെ ബൗദ്ധിക സദസായ ഊര് ജദ്ദ് വേറിട്ട അനുഭവ സാക്ഷ്യമായി. കേരളത്തിലെ വിവിധ ആദിവാസി മേഖലകളെയും സംഘടനകളെയും പ്രധിനിധികരിച്ചു അറുപതോളം ആദിവാസി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ നിർദ്ദേശങ്ങളും , അനുഭവസാക്ഷ്യങ്ങളും , ആശങ്കകളും പങ്ക് വെക്കുകയുണ്ടായി. ചിന്താശിബിരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ ഉൽഘാടനം ചെയ്തു. കുറഞ്ഞത് 25 …

ഊര് ജദ്ദ് 2026 തമ്പും ഗോത്രഭൂമിയും ആദിവാസി ചിന്താശിബിരം നടത്തി Read More »

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു

പാലക്കാട് ജില്ലാ കളക്ടറായി കെ സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്.ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സർക്കാർ സേവനം ആരംഭിച്ചത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന …

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു Read More »

ആചാരാ അനുഷ്ഠാനങ്ങളോടെ കൊട്ടേക്കാട്ടുകാവ് താലപ്പൊലി നാളെ.

ക്ഷേത്ര ആരാധനാ സമ്പ്രദായം വരുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന കാവ്, തറ കോട്ടം മുല്ല എന്നീ പേരുകളിൽ ദൈവിക സ്ഥാനം ഉറപ്പിച്ച് കൗളാചാര പ്രകാരം നിലനിന്നിരുന്ന കേരളീയ ആരാധനാ സങ്കല്പത്തിന്റെ തനിതായ ആചാരമാണ് ഭഗവതി പാട്ട്. ശ്രീ കൊടുങ്ങല്ലൂർ ഭഗവതിയെ ഭൂതഗണങ്ങളോടൊത്ത് ക്ഷേത്രപാലകർ സഹിതം ആവാഹിച്ച് കൊണ്ടുവന്ന് കർമ്മം നടത്തിക്കൊടുത്ത് തൃപ്തിവരുത്തി ഭക്തജനങ്ങളുടെ അഭിഷ്ട്കാര്യ സിദ്ധാർത്ഥം കർമ്മം നടത്തി ദേവിയെ വീണ്ടും കൊടുങ്ങല്ലൂരിൽ അരയിരുത്തി നാഗ ലോകത്തേക്ക് തേരെറ്റുന്ന ചടങ്ങാണ് പാട്ട് താലപ്പൊലി. പഴയന്നൂർ ഭഗവതിയുടെ തട്ടകമായ …

ആചാരാ അനുഷ്ഠാനങ്ങളോടെ കൊട്ടേക്കാട്ടുകാവ് താലപ്പൊലി നാളെ. Read More »

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു

പാലക്കാട്; ജില്ലയിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ നടന്ന പാലക്കാട്‌ താലൂക്ക്തല പരിശോധനയുടെ രണ്ടാം ദിവസം, 120 വാഹനങ്ങൾ പരിശോധിക്കുകയും കൃതൃത ഉറപ്പുവരുത്തിയ 102 വാഹനങ്ങൾക്ക് സുരക്ഷാ സ്‌റ്റിക്കർ പതിക്കുകയും ചെയ്തു. മെയ്‌ 20 മുതൽ നടക്കുന്ന പരിശോധനയുടെ ആദ്യ ദിവസം 72 വാഹനങ്ങൾക്കാണ് സുരക്ഷാ സ്‌റ്റിക്കർ പതിച്ചു നൽകിയത്. വാഹനങ്ങളുടെ യാന്ത്രിക ക്ഷമത, ജി.പി.എസ്, വിദ്യാവാഹൻ സംവിധാനങ്ങൾ, …

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു Read More »

തൃശ്ശൂരില്‍ ആനയിടഞ്ഞ സംഭവം: ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിച്ചു

തൃശൂരില്‍ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. തൃശൂര്‍ ഡി.എഫ്.ഒയ്ക്കും സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫിനോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തഹസില്‍ദാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ആന ഓടുന്നുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഡാര്‍ട്ടിങ് പ്രായോഗികമായ സാഹചര്യം സാധ്യമല്ലായിരുന്നു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരോട് വാഹനങ്ങളുടെയും മറ്റു വസ്തുക്കളുടെയും നഷ്ടം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെതാണ് ആന. ആനയെ …

തൃശ്ശൂരില്‍ ആനയിടഞ്ഞ സംഭവം: ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിച്ചു Read More »

മാരാങ്കോട്, രണ്ടു കൈ ഉന്നതികളില്‍ ജില്ലാ കളക്ടർ സന്ദര്‍ശനം നടത്തി

ചാലക്കുടി താലൂക്കിലെ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതികളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കശുമാവിന്‍ തോട് ഉന്നതിയിലും രണ്ടു കൈ ഉന്നതിയിലും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തി.46 കുടുംബങ്ങള്‍ താമസിക്കുന്ന കശുമാവിന്‍ തോട്ടിലെ പുനരധിവാസ സ്ഥലത്തെത്തിയ ജില്ലാ കളക്ടറും സംഘവും ഉന്നതിയിലുള്ളവരുമായി സംസാരിച്ചു. ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിക്കിടക്കുന്ന ഇ ഗ്രാന്റ്‌സ് അടിയന്തരമായി ലഭ്യമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടുകൈ ഉന്നതിയിലേക്കുള്ള …

മാരാങ്കോട്, രണ്ടു കൈ ഉന്നതികളില്‍ ജില്ലാ കളക്ടർ സന്ദര്‍ശനം നടത്തി Read More »

കോട്പാ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് : 94,400 രൂപ പിഴ ഈടാക്കി

പാലക്കാട്: ജില്ലയിൽ കോട്പാ (COTPA 2003-The Cigarettes and Other Tobacco Products Act) എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ 94,400 രൂപ പിഴ ഈടാക്കി. ഇന്ന് (മെയ് 21)വൈകീട്ട് അഞ്ച് വരെ നടന്ന പരിശോധനയെ തുടർന്നാണ് പിഴ ഈടാക്കിയത്. ജില്ലയിലാകെ 73 ടീമുകളുടെ നേതൃത്വത്തിൽ 1036 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പബ്ലിക് ഹെൽത്ത് ഓഫീസർമാരുടെ നേതൃത്വത്തിൽ എക്സൈസ്, പൊലീസ്, നഗരസഭാ ഹെൽത്ത് വിങ്ങും സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ നിർദേശങ്ങളും …

കോട്പാ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് : 94,400 രൂപ പിഴ ഈടാക്കി Read More »

മഴക്കാലം: രോഗപ്രതിരോധം അതിപ്രധാനം- ജില്ലാ കലക്ടര്‍ ഇന്റര്‍സെക്ടര്‍ യോഗം ചേര്‍ന്നു

മഴക്കാലത്തോടനുബന്ധിച്ച പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള രോഗപ്രതിരോധം അതിപ്രധാനമെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി. പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്കങ്ങള്‍, മന്തുരോഗനിവാരണ യജ്ഞം, ദേശീയ പുകയില നിയന്ത്രണ പരിപാടി സംബന്ധിച്ച ഇന്റര്‍സെക്ടര്‍ യോഗം ചേമ്പറില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്നു. കാലവര്‍ഷമായാല്‍ വിവിധ പകര്‍ച്ചവ്യാധി രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും സംയുക്തപരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. ഡെങ്കി, എലിപ്പനി, ഹെപ്പറ്ററ്റീസ് എ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ പൊതുജന സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അകത്തേത്തറ, …

മഴക്കാലം: രോഗപ്രതിരോധം അതിപ്രധാനം- ജില്ലാ കലക്ടര്‍ ഇന്റര്‍സെക്ടര്‍ യോഗം ചേര്‍ന്നു Read More »

പ്ലസ്ടു ഫലം ഇനി നമ്മുടെ കേരളം ആപ്പിലൂടെ

പ്രിയ വിദ്യാർത്ഥികളേ രക്ഷിതാക്കളെ,നമ്മുടെ സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കുകയാണ്. പത്താം ക്ലാസ് ഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയത് പോലെ പ്ലസ്ടു ഫലവും ഇത്തവണ നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാനാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണ്ണമായി ഒഴിവാക്കാനും, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിൽ ഒന്നാണ് പ്ലസ് ടു. ഈ പരീക്ഷാഫലവും അതിന് പിന്നാലെ എടുക്കുന്ന തീരുമാനങ്ങളും …

പ്ലസ്ടു ഫലം ഇനി നമ്മുടെ കേരളം ആപ്പിലൂടെ Read More »

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി സമര്‍പ്പിച്ചു.

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി പ്രസിഡന്റ് സ്ഥാനം രാജി വെച്ചുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടിക്ക് നല്‍കി. സംസ്ഥാന നിയമസഭയിലേക്ക് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എന്‍.സരിത അധ്യക്ഷയായി. പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ …

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി സമര്‍പ്പിച്ചു. Read More »

മദ്രസ പ്രധാന അധ്യാപക സംഗമം നടത്തി

എസ് കെ ജെ എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മദ്രസ പ്രധാന അധ്യാപക സംഗമത്തിന്റെ ഉദ്ഘാടനം അബ്ദുൽസലാം ബാഖവി വടക്കേക്കാട് നിർവഹിച്ചു സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാൻ ദാരിമി, റെയിഞ്ച് പ്രസിഡന്റ് സലാം ഫൈസി, കാജാ അനിവാരി സുനിത റഹ്മാൻ, ഫൈസി, അബ്ദുറഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു തൃശ്ശൂർ ജില്ലയിൽ നിന്നും 600 പരം മദ്രസ പ്രധാന അധ്യാപകരാണ് സംഗമത്തിൽ പങ്കെടുത്തത്

കൊട്ടിഅകം കൊള്ളൽ ചടങ്ങ് ഇന്ന് നടക്കും

പഴയന്നൂർ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയുടെ അനുബന്ധിച്ച് പ്രധാന ചടങ്ങായ പഴയന്നൂർ അമ്മയുടെ നിർമ്മാല്യ പട്ട് ഇന്ന് കാലത്ത് ദേശക്കാരുടെ നേതൃത്വത്തിൽ എഴുന്നള്ളിച്ച് മൂലസ്ഥാനമായ വേലം പ്ലാക്കിൽ എത്തിച്ചു. ഇന്ന് വൈകിട്ട് 3:00 മണിക്ക് വടക്കേ തെക്ക് മുല്ലകളിൽ നിന്നും വാദ്യ ആഘോഷങ്ങളുടെ വേലം പ്ലാക്കിൽ എത്തി ഭഗവതിയെ ആവാഹിച്ച് പാട്ടു കൊട്ട് കാവിലെത്തി കൊട്ടി അകം കൊള്ളൽ ചടങ്ങ് നടക്കും

കർഷകർക്ക് പ്രൊഡക്ടിവ് അലയൻസ്: അപേക്ഷകൾ സമർപ്പിക്കാം

കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന സ്‌കീമായ പ്രൊഡക്ടിവ് അലയൻസിന് തുടക്കമായി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിലായി നൂറ് പ്രൊഡക്ടിവ് അലയൻസുകൾ രൂപവത്ക്കരിക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 150 പ്രൊഡക്ടിവ് അലയൻസുകൾ പ്രാവർത്തികമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതുവഴി കർഷക ഉത്പ്പാദക കമ്പനികളും (എഫ്പിസി), കാർഷിക വാണിജ്യ കമ്പനിയും (എബിപി) തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ …

കർഷകർക്ക് പ്രൊഡക്ടിവ് അലയൻസ്: അപേക്ഷകൾ സമർപ്പിക്കാം Read More »

എസ് എസ് എൽ സി: ജില്ലയിൽ 98.83 ശതമാനം വിജയം

തൃശ്ശൂർ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ 34831 വിദ്യാർത്ഥികളിൽ 34423 പേരും തുടർ പഠനത്തിന് യോഗ്യത നേടി. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 10265 വിദ്യാർത്ഥികളും തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ 9616 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14542 പേരും വിജയിച്ച് തൃശ്ശൂർ ജില്ല 98.83 വിജയശതമാനം കരസ്ഥമാക്കി. ജില്ലയിൽ 722 ആൺകുട്ടികളും 1620 പെൺകുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പൊതുവിഭാഗത്തിൽ 8585 പേരും എസ് സി വിഭാഗത്തിൽ 4391 പേരും എസ് …

എസ് എസ് എൽ സി: ജില്ലയിൽ 98.83 ശതമാനം വിജയം Read More »

96% വിജയം

എസ്എസ്എൽസി പരീക്ഷാഫലം പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് 96% വിജയം 346 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 12 പേർ പരാജയപ്പെട്ടു 18 വിദ്യാർത്ഥികൾക്ക് എ പ്ലസ് ഉണ്ട്

തദ്ദേശ സ്ഥാപനതലത്തില്‍ ഖരമാലിന്യ പരിപാലന പുരോഗതി: യോഗം ചേര്‍ന്നു

തൃശ്ശൂർ : ഖരമാലിന്യ പരിപാലന ചട്ടം 2026 ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സുപ്രീംകോടതിയുടെ 2026 ഫെബ്രുവരി 19, ഏപ്രില്‍ 29, മെയ് അഞ്ച് തിയതികളിലെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മെയ് എട്ടിന് ചേര്‍ന്ന ഉന്നതതല യോഗ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി …

തദ്ദേശ സ്ഥാപനതലത്തില്‍ ഖരമാലിന്യ പരിപാലന പുരോഗതി: യോഗം ചേര്‍ന്നു Read More »

കർഷകരായിവിത്ത് വിതച്ച് ജനപ്രതിനിധികൾ പദ്ധതിക്ക് തുടക്കം കുറിച്ച്

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കൊണ്ടാഴി 2026- 27 സാമ്പത്തിക വർഷത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നെൽ വിത്ത് വിതച്ച് തുടക്കം കുറിച്ചു. കാർഷിക മേഖലയിലെ സമഗ്ര നെൽ കൃഷി വികസനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി വിരിപ്പു കൃഷി ഇറക്കുന്നതിന് 318 ഏക്കർ കൃഷിക്കുള്ള നെൽ വിത്ത് 75 % സബ്‌സിഡിയോടെ നടപ്പിലാക്കുന്ന പദ്ധതി പാറമേൽപടി കെട്ടിലപാടം പാടശേഖരത്തിൽ വെച്ച് നെൽ വിത്ത് പാടത്ത് വിതച്ചു കൊണ്ട് പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി നിർവഹിച്ചു. ഗ്രാമ – ബ്ലോക്ക്‌ …

കർഷകരായിവിത്ത് വിതച്ച് ജനപ്രതിനിധികൾ പദ്ധതിക്ക് തുടക്കം കുറിച്ച് Read More »

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

മുഖ്യമന്ത്രിയായി വി ഡി സതീശനെ നിർദ്ദേശിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഉചിതം തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനെ മുന്നിൽ നിന്ന് നയിച്ച് മികച്ച വിജയം നേടിയ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ വിഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ. അത് തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചത് പത്തു വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് അധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും മികച്ച ജനകീയനായ ഒരു മുഖ്യമന്ത്രിയാവാൻ വി ഡി സതീശനെ കഴിയട്ടെ . നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ വെബ് എഡിറ്റർ