palakkad express news

ഊര് ജദ്ദ് 2026 തമ്പും ഗോത്രഭൂമിയും ആദിവാസി ചിന്താശിബിരം നടത്തി

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പ് ന്റെയും മേഖലയിലെ പ്രസിദ്ധികരണമായ ഗോത്ര ഭൂമിയുടെയും ആഭിമുഖ്യത്തിൽ ആനക്കട്ടി നമിത്തിടം ഹാർമണി ഹാളിൽ നടന്ന കേരളത്തിലെ ആദിവാസി നേതാക്കളുടെ ബൗദ്ധിക സദസായ ഊര് ജദ്ദ് വേറിട്ട അനുഭവ സാക്ഷ്യമായി. കേരളത്തിലെ വിവിധ ആദിവാസി മേഖലകളെയും സംഘടനകളെയും പ്രധിനിധികരിച്ചു അറുപതോളം ആദിവാസി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ നിർദ്ദേശങ്ങളും , അനുഭവസാക്ഷ്യങ്ങളും , ആശങ്കകളും പങ്ക് വെക്കുകയുണ്ടായി. ചിന്താശിബിരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ ഉൽഘാടനം ചെയ്തു. കുറഞ്ഞത് 25 വർഷമെങ്കിലും മുന്നിൽ കണ്ടു കൊണ്ടാവണം ആദിവാസി ശാക്തീകരണ വികസനം സംബന്ധിച്ചു നയരൂപീകരണം നടത്തേണ്ടത് എന്നും വിഷൻ 2050 എന്നതാവണം നമ്മുടെ അജണ്ട എന്നും അദ്ദേഹം പറഞ്ഞു.. ഉൽഘടന സമ്മേളനത്തിൽ തമ്പ് പ്രെസിഡന്റും ഗോത്രഭൂമി പത്രാധിപരുമായ രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു . മനീഷ് ശ്രീകാര്യം , ബിനിൽകുമാർ , കെ എ രാമു, ഡോക്ടർ നവീൻ , ചിത്ര നിലമ്പുർ , രേവതി ഉദയകുമാർ എന്നിവർ പ്രസംഗിച്ചു .ഉൽഘാടന സെഷന് ശേഷം ആദിവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങളെ ആസ്പദമാക്കി വിഷയാധിഷ്ഠിത ചർച്ചകൾ നടന്നു. ഡോക്ടർ ഹിമ, സുരേഷ് (ആദിവാസിആക്ഷൻ കൗൺസിൽ ), രാജൻ കണ്ണൂർ ( ആദിവാസി ഐക്യവേദി ), ശക്തിവേൽ മാസ്റ്റർ ( മൂപ്പൻസ് കൗൺസിൽ ) അരവിന്ദ് , ആൽഫ ( ടോട്ടം റിസോഴ്സ് സെന്റര് വയനാട് ) , ജിയോ മാത്യു , ഫാ : പോൾ (ആസ്സോ), ഫാ : കമൽ ( ആദി ) വടുകിയമ്മ ( താഴ്ക്കുല സംഘം )തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത സംഘടനാ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതി സമർപ്പിച്ചു.ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ‘ഊര് ജദ്ദ് 2026’ എന്ന പേരിൽ ആദിവാസി നേതാക്കളുടെ പ്രതിനിധി സംഘം തിരുവന്തപുരത്തെത്തി മുഖ്യമന്ത്രി വി ഡി സതീശൻ , പട്ടിക വിഭാഗ വകുപ്പ് മന്ത്രി തുളസി ടീച്ചർ , ആരോഗ്യ വകുപ്പ് മന്ത്രി , ആഭ്യന്തര വകുപ്പ് മന്ത്രി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർക്ക് നേരിട്ട് സമർപ്പിക്കും പ്രധാന നിർദ്ദേശങ്ങൾ കേരളത്തിൽ 100897 വരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഉള്ള ഭൂ ഉടമസ്ഥത ഉറപ്പു വരുത്താൻ ആവിശ്യമായ നടപടി സ്വീകരിക്കുക .സാമ്പത്തിക ചലനാത്മകതയിൽ നിർണായക പങ്കു വഹിച്ച ഭൂ ഉടമസ്ഥയിലെ കുറവ് ഭൂ അധികാരം ഇല്ലായ്മ ആദിവാസി വിഭാഗങ്ങളുടെ വികസന ശാക്തീകരണ പ്രവർത്തനങ്ങളെ പാർശ്വ വത്കരിച്ചതിൽ പ്രധാന പങ്കു വഹിച്ചതായി ചിന്താ ശിബിരം വിലയിരുത്തി ആദിവാസി ജനതയുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക പൈതൃക മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആദിവാസി മേഖലയിൽ പി ഈഎസ് എ നിയമം നടപ്പിലാക്കുക. വനാവകാശ നിയമപ്രകാരം സാമൂഹികാവകാശം വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുക കേരളത്തിൽ ഇത് വരെ 661 എഫ് ആർ സി മാത്രമാണ് രൂപീകരിച്ചിട്ട് ഉള്ളത് അർഹതപ്പെട്ട മേഖലകൾ ഉൾപ്പെടുത്തി പുതിയ എഫ് ആർ സി കൾ രൂപീകരിക്കണം.അന്യാധീനപ്പെട്ട ഭൂമി അടക്കമുള്ള ആദിവാസികളുടെ ഭൂ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ആവിശ്യമായ നടപടികൾ സ്വെറ്റ്കാരിക്കുക , പ്രസ്തുത വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുക തുടങ്ങി സാമൂഹ്യ നീതിയും വനാവകാശ നിയമം പി ഈ എസ് എ നിയമം അതിക്രമങ്ങൾ തടയൽ നിയമം പോക്സോ നിയമം കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദിവാസി ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ചു തനത് ഭാഷയിൽ ബോധവൽക്കരണം നടത്തുക.സാമൂഹ്യനീതിയും ക്ഷേമവും , അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, രോഗങ്ങൾ, ചികിത്സാ സൗകര്യങ്ങൾ , പോഷകാഹാരം, ഭക്ഷ്യസുരക്ഷ, മാതൃ-ശിശു ക്ഷേമം, വിദ്യാഭ്യാസം, കുട്ടികളുടെ ക്ഷേമം, ശുചിത്വം, കുടിവെള്ളം, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഈ വിഷയങ്ങൾ അടിസ്ഥാനമാക്കി 100 ഇന നിർദ്ദേങ്ങൾ ആണ് സർക്കാരിനുമുന്നിൽ ആദിവാസി ശിബിരം സർക്കാരിന് സമർപ്പിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *