ക്ഷേത്ര ആരാധനാ സമ്പ്രദായം വരുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന കാവ്, തറ കോട്ടം മുല്ല എന്നീ പേരുകളിൽ ദൈവിക സ്ഥാനം ഉറപ്പിച്ച് കൗളാചാര പ്രകാരം നിലനിന്നിരുന്ന കേരളീയ ആരാധനാ സങ്കല്പത്തിന്റെ തനിതായ ആചാരമാണ് ഭഗവതി പാട്ട്. ശ്രീ കൊടുങ്ങല്ലൂർ ഭഗവതിയെ ഭൂതഗണങ്ങളോടൊത്ത് ക്ഷേത്രപാലകർ സഹിതം ആവാഹിച്ച് കൊണ്ടുവന്ന് കർമ്മം നടത്തിക്കൊടുത്ത് തൃപ്തിവരുത്തി ഭക്തജനങ്ങളുടെ അഭിഷ്ട്കാര്യ സിദ്ധാർത്ഥം കർമ്മം നടത്തി ദേവിയെ വീണ്ടും കൊടുങ്ങല്ലൂരിൽ അരയിരുത്തി നാഗ ലോകത്തേക്ക് തേരെറ്റുന്ന ചടങ്ങാണ് പാട്ട് താലപ്പൊലി. പഴയന്നൂർ ഭഗവതിയുടെ തട്ടകമായ വടക്കേത്ര ദേശത്ത് നടത്തിവരാറുള്ള ഈ ചടങ്ങിന് കൊടുങ്ങല്ലൂർ ഭഗവതിയും പഴയന്നൂർ ഭഗവതിയും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാൻ കൂടി ആകുന്നു അതുകൊണ്ടാണ് പഴയന്നൂർ അമ്മയുടെ നിർമ്മാല്യ പട്ട് എഴുന്നള്ളിച്ച് കൊണ്ടുപോയി ഈ പട്ട് കൊണ്ട് കൂറ ചാർത്തി അതിന് കീഴിൽ അഷ്ടദള പത്മമിട്ട് മുക്കാലി പീഠത്തിൽ പാൽ കിണ്ടി വെച്ച് അതിൽ പരിവാരസമേതം ദേവിയെ കുടിയിരുത്തി ഊട്ടും പാട്ടും കൊട്ടും പൂജയും നൽകുന്ന സമ്പ്രദായമായ നൂറ്റാണ്ടുകളായി കൊട്ടേക്കാട്ടുകാവ് താലപ്പൊലിയായി ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റേ ഏതൊരു പൂര ആഘോഷ ഉത്സവങ്ങൾ നിന്നും കൊട്ടേക്കാട്ടുകാവിനെ വേറിട്ട് നിർത്തുന്നത് ആയിരക്കണക്കിനാളുകളാണ് നാളെ പാട്ടു കൊട്ട് കാവിൽ എത്തുക. താലപ്പൊലിയുടെ നടത്തിപ്പിനായി ദേശത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു വിപുലമായ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്, ആചാര അനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും ഒരു പൊലിമയും നഷ്ടപ്പെടാതെ താലപ്പൊലി തട്ടക നിവാസികൾക്ക് ആനന്ദ അനുഗ്രഹ അനുഭൂതികൾ നൽകട്ടെ എന്ന് ആശംസിക്കുന്നു.
വെബ് എഡിറ്റർ
വിനോദ് പഴയന്നൂർ