palakkad express news

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി സമര്‍പ്പിച്ചു.

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി പ്രസിഡന്റ് സ്ഥാനം രാജി വെച്ചുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടിക്ക് നല്‍കി. സംസ്ഥാന നിയമസഭയിലേക്ക് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എന്‍.സരിത അധ്യക്ഷയായി. പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *