palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

Local News

മുഖ്യമന്ത്രിയുടെ മുഖാമുഖം:ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി  

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കി. തൃശൂര്‍ ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ്  രാവിലെ 9.30ന് പി. ബാലചന്ദ്രന്‍ എം.എല്‍.എ. രാമനിലയത്തിന്റെ മതിലില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി മാനേജര്‍ സുഗതകുമാരി സ്വാഗതം പറഞ്ഞു. നിരവധി കലാകാരര്‍ പങ്കെടുത്തുനവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന …

മുഖ്യമന്ത്രിയുടെ മുഖാമുഖം:ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി   Read More »

സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത് ലഭ്യമാക്കാന്‍ കരുതല്‍ കാണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പാലക്കാട് ജില്ല കൃഷിയിട മേഖലയാണ്. ഇവിടെ ആവശ്യമുള്ള വെള്ളത്തിനായി പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് …

സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്  തിരിതെളിഞ്ഞു

വർണ്ണപ്പകിട്ട്: സ്നേഹം, സാഹോദര്യം, സഹവർത്തിത്വത്തിന്റെ കലോത്സവം: മന്ത്രി ഡോ. ആർ ബിന്ദുസംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ്   വർണ്ണപകിട്ട് സ്നേഹം, സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ കലോത്സവമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ഉദ്ഘാടനം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദീർഘകാലം അരിക്കുവത്കൃതരായി നിന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏവരെയും ഉൾക്കൊള്ളുന്ന സമൂഹമായി കേരളം വളർന്നു കഴിഞ്ഞു. ട്രാൻസ്ജെൻഡർ  വിഭാഗക്കാരുടെ സമ്പൂർണ ശാക്തീകരണവും സാമൂഹിക പുനരധിവാസവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ …

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്  തിരിതെളിഞ്ഞു Read More »