palakkad express news

കരിമ്പ പനയമ്പാടം വാഹനാപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ വീട് ഐ എൻ എൽ നേതാക്കൾ സന്ദർശിച്ചു.

കരിമ്പ:കല്ലടിക്കോട് പനയമ്പാടം വാഹനാപകടത്തിൽ മരണപ്പെട്ട റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇർഫാന ഷെറിൻ എന്നീ വിദ്യാർത്ഥിനികളുടെ വീടുകളിൽ ഐ എൻ എൽ നേതാക്കൾ സന്ദർശനം നടത്തി. നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ പൊലിഞ്ഞു പോയ വിദ്യാർത്ഥിനികളുടെ കുടുംബങ്ങളെ നേതാക്കൾ ആശ്വസിപ്പിച്ചു.അപകടങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശത്തെ റോഡിന്റെ അശാസ്ത്രീയത പരിഹരിച്ചു അപകടങ്ങൾ ഇല്ലാതാക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ ആവശ്യമായ ഇടപെടൽ ഉണ്ടാവുമെന്നുംഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ അലി വല്ലപ്പുഴ ഉറപ്പ് നൽകി.ജില്ലാ ജനറൽ സെക്രട്ടറി പി.വി, ബഷീർ, സെക്രട്ടറി കെ.വി അമീർ, ട്രഷറർ അബ്ദുൽ റഫീഖ് കാട്ടുകുളം, എൻ വൈ എൽ ജില്ലാ ജനറൽ സെക്രട്ടറി കമറുദ്ധീൻ മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളായ അബ്ദു അച്ചിപ്ര, ബഷീർ പുളിക്കൽ, ശിഹാബ് മൈലാംപാടം എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *