palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

Local News

പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി

തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. തലപ്പിള്ളി താലൂക്ക് കണിയാര്‍ക്കോട് വില്ലേജ് സര്‍വ്വെ നം. 845/1,840/1-2,851/1,851/2,854/2 എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് മെയ് 5 ന് രാത്രി 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയത്. ലൈസന്‍സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. *ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം …

പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി Read More »

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള 03/05/2024 ലെ നിര്‍ദ്ദേശം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (മെയ് 4) പുലര്‍ച്ചെ 2.30 മുതല്‍ മെയ് 5 രാത്രി 11.30 വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ …

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട് Read More »

പുത്തരിത്തറ – കൊണ്ടാഴി ഗതാഗത നിയന്ത്രണം

പുത്തരിത്തറ – കൊണ്ടാഴി റോഡില്‍ കി.മീ 1/930 മുതല്‍ 3/670 വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ (മെയ് 3) മുതല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുമെന്ന് ചേലക്കര പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. -തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ …

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. Read More »

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട്

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024  02, 03 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2024 മെയ് 02 മുതൽ മെയ് 06 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും,  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ …

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ  അലർട്ട് Read More »

അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് പുത്തന്‍പാടം നാഗൂര്‍ചള്ളയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27ന് രാവിലെ 8:30 നാണ് 60 വയസ്സിനോടടുത്ത പ്രായമുള്ളയാളെ മരത്തിനു മുകളില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ച് കഴുത്തില്‍ കയറുമായി ചുവട്ടില്‍ വീണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് വാളയാര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 157 സെന്റിമീറ്റര്‍ ഉയരം. ഇരുനിറം, മെലിഞ്ഞ ശരീരം. വിവരം ലഭിക്കുന്നവര്‍ 9497962929 എന്ന ഫോണ്‍ നമ്പറിലോ വാളയാര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

കുഞ്ചന്‍ അവാര്‍ഡ് സി. ബാലകൃഷന് 

 കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2024 വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡിന് തുള്ളല്‍ കലാകാരനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുരുവിക്കാട് വിശ്വകലാകേന്ദ്രം സി.ബാലകൃഷണനെ  തെരഞ്ഞെടുത്തു. തുള്ളല്‍ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഏപ്രില്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ഓണ്‍ലൈനായി ചേര്‍ന്നു. അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിര്‍ദ്ദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ …

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം Read More »

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി *ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം …

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം Read More »

സ്വത്തുക്കള്‍ കണ്ടുക്കെട്ടും പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓണ്‍ലൈന്‍ പ്രൊജക്ട്സ്വത്തുക്കള്‍ കണ്ടുക്കെട്ടും

ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓണ്‍ലൈന്‍ പ്രൊജക്ട്, കോഴിക്കാട് ജില്ലയിലെ ജബല്‍ ഗ്രീന്‍ ഇന്‍ഡസ്ത്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പയ്യോളി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എല്‍എല്‍പി, ടിഗ് നിധി ലിമിറ്റഡ്, മലപ്പുറത്തെ ഹ്യൂമക്‌സ് ഇലക്ട്രിക്കല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും പ്രസ്തുത വസ്തു …

സ്വത്തുക്കള്‍ കണ്ടുക്കെട്ടും പാലക്കാട്ടെ മെറ്റാ ഫോഴ്‌സ് ഓണ്‍ലൈന്‍ പ്രൊജക്ട്സ്വത്തുക്കള്‍ കണ്ടുക്കെട്ടും Read More »

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

2024 ഏപ്രിൽ 26 മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട്  ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. …

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. Read More »

ലോക്സഭാ തിരഞ്ഞെടുപ്പ്; പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളിലെത്തി പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. ഇന്ന് (ഏപ്രില്‍ 25) വൈകീട്ട് വീടുകളിലെത്തി ഒരു വീടിന് 500 രൂപ വീതം നല്‍കി എന്നാണ് ആരോപണം.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

2024 ഏപ്രിൽ 26 മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട്  ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. …

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. Read More »

പ്രധാനമന്ത്രി ആവാസ് യോജന സിറ്റിംഗ് മെയ് 10ന്ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എലപ്പുള്ളി, പൊല്‍പ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി മെയ് 10ന് രാവിലെ 10:30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് സിറ്റിംഗ് നടക്കുമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 272241.

പബ്ലിക് ഹിയറിങ് 29ന്മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അലനല്ലൂര്‍ മൂന്ന് വില്ലേജില്‍ സി.കെ ഫായിസിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായുളള പൊതുതെളിവെടുപ്പ് എടത്തനാട്ടുകര പൊന്‍പാറ റോഡ് സന ഓഡിറ്റോറിയത്തില്‍ 29ന് രാവിലെ 11ന് നടത്തുമെന്ന് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542. ക്വട്ടേഷന്‍ ക്ഷണിച്ചുഇമേര്‍സിവ് ഇന്റണ്‍ഷിപ്പിന്റെ ഭാഗമായി അട്ടപ്പാടിയിലെ ഗലാസി ഊരിലെ 11 വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുവേണ്ടി സ്ട്രീറ്റ് ലൈറ്റ്, പോസ്റ്റ് അനുബന്ധ ഉപകരണങ്ങളടെ വിതരണത്തിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ …

പ്രധാനമന്ത്രി ആവാസ് യോജന സിറ്റിംഗ് മെയ് 10ന്ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എലപ്പുള്ളി, പൊല്‍പ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി മെയ് 10ന് രാവിലെ 10:30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് സിറ്റിംഗ് നടക്കുമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 272241. Read More »

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍

പൊതുയോഗങ്ങള്‍, റാലികള്‍ക്ക് വിലക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്തരവ് പ്രകാരം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. 1. പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുക, …

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍ Read More »

പാലക്കാട്ജില്ലയില്‍ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ്സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇപ്രകാരം പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് …

പാലക്കാട്ജില്ലയില്‍ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ്സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. Read More »

കൊട്ടിക്കലാശം (എപ്രില്‍ 24 ന്) വൈകിട്ട് 5 മുതല്‍ 6 വരെ  സ്റ്റേഡിയം പരിസരത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് (എപ്രില്‍ 24 ന് ) വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു. സ്റ്റേഡിയം ബൈപ്പാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം – പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകിട്ട് ആറിന് കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ …

കൊട്ടിക്കലാശം (എപ്രില്‍ 24 ന്) വൈകിട്ട് 5 മുതല്‍ 6 വരെ  സ്റ്റേഡിയം പരിസരത്ത് Read More »

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ തൊഴിലുടമ അനുമതി നല്‍കണം

വാണിജ്യ സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ വ്യാപാര സ്ഥാപനത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനര്‍ഹതയുള്ള ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടുകൂടിയുളള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അപ്രകാരം അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുമെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു …

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ തൊഴിലുടമ അനുമതി നല്‍കണം Read More »

വെടിക്കെട്ട് അപേക്ഷ നിരസിച്ചു

കിഴക്കഞ്ചേരി ശ്രീ നെടുമ്പറത്ത് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് എം. രാജു സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാണ് വെടിക്കെട്ട് അപേക്ഷ നിരസിച്ച് ഉത്തരവായത്.

ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റിനായി എത്തേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി എടുത്ത അപേക്ഷകരെ മെയ് ഒന്ന് മുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പുനര്‍ക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍ കൂടി പുതിയ തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാവണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസര്‍ പാലക്കാട് അറിയിച്ചു.