പബ്ലിക് ഹിയറിങ് 29ന്
മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അലനല്ലൂര്‍ മൂന്ന് വില്ലേജില്‍ സി.കെ ഫായിസിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായുളള പൊതുതെളിവെടുപ്പ് എടത്തനാട്ടുകര പൊന്‍പാറ റോഡ് സന ഓഡിറ്റോറിയത്തില്‍ 29ന് രാവിലെ 11ന് നടത്തുമെന്ന് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542.
ക്വട്ടേഷന്‍ ക്ഷണിച്ചുഇമേര്‍സിവ് ഇന്റണ്‍ഷിപ്പിന്റെ ഭാഗമായി അട്ടപ്പാടിയിലെ ഗലാസി ഊരിലെ 11 വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുവേണ്ടി സ്ട്രീറ്റ് ലൈറ്റ്, പോസ്റ്റ് അനുബന്ധ ഉപകരണങ്ങളടെ വിതരണത്തിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ‘സോളാര്‍ പാനലിന് വേണ്ടി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് സ്ഥാപിക്കല്‍ എന്ന് രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം മണ്ണംപറ്റയിലുളള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളെജിലെ പ്രിന്‍സിപ്പാളിന് മെയ് ആറിന് ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് www.gecskp.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0466-2260565.
കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അസാപ്പ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം. ഫിറ്റ്നസ് ട്രെയിനര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് കോഴ്സുകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി ആരംഭിക്കുമെന്ന് സീനിയര്‍ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 8089736215, 8943040965.
റീടെണ്ടര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ/കാസ്പ്, ട്രൈബ്, ഡെസ്റ്റിറ്റിയൂട്ട്, ജെ.എസ്.എസ്.കെ ന്യൂ ബോണ്‍, പുവര്‍ പേഷ്യന്റ്, ആരോഗ്യ കിരണം, ആര്‍.ബി.എസ്.കെ, മെഡിസെപ് എന്നീ വിഭാഗത്തിന് കീഴില്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്ക് ആശുപത്രി ലാബില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്താന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ഓരോ ടെസ്റ്റിന്റെയും റേറ്റ് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അടങ്കല്‍ തുക 3,00,000 രൂപ. 29ന് ഉച്ചയ്ക്ക് ഒരു മണിക്കകം ടെണ്ടര്‍ സമര്‍പ്പിക്കണം. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ : 04924 224546.