palakkad express news

Local News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താനുള്ളഗസറ്റ് വിജ്ഞാപനം (മെയ്: 26 ന്) ഇറങ്ങി. വോട്ടെണ്ണൽ ജുൺ 23 ന് ആണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 നും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി ജുൺ 3 നും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട അവസാന തീയതി ജൂൺ 25 നും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ പറഞ്ഞു.

വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ”ഓപ്പറേഷൻ ഫുവേഗോ മറീനോ” എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സെർച്ച് നടത്തുന്നത്.കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ മാർക്കറ്റ് കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ …

വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന Read More »

ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കണം: മന്ത്രി വി ശിവൻ കുട്ടി

ലഹരി വിമുക്തം, വിദ്യാലയം സുരക്ഷിതം എന്ന ലക്ഷ്യത്തോടെ, ഓരോ സ്‌കൂളും പഠനത്തിനൊപ്പം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ്‌സ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനം ആകട്ടെ ലഹരി എന്ന സന്ദേശം വളരെയധികം പ്രസക്തമാണ്. ലഹരി ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല നശിപ്പിക്കുന്നത്. ഒരു കുടുംബത്തെ, സമൂഹത്തെ, ഒടുവിൽ …

ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കണം: മന്ത്രി വി ശിവൻ കുട്ടി Read More »

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്

മന്ത്രിയും ജില്ലാ കളക്ടറും തീരം സന്ദര്‍ശിച്ചുകണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ടെയനര്‍ തീരത്തടിഞ്ഞ തറയില്‍ക്കടവ് പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തീരത്ത് അടിഞ്ഞ രണ്ടു കണ്ടെയ്‌നറിലുണ്ടായിരുന്നത് കോട്ടണാണെന്ന് കസ്റ്റംസ് പരിശോധനയില്‍ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകളും അതിലുള്ള വസ്തുക്കളും നീക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും വാഹനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. …

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ് Read More »

അതീതീവ്ര മഴ : 11 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 26 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യമാണുള്ളത്.26 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 27 ന് തൃശൂർ, മലപ്പുറം, കാസർഗോഡ്, 28 ന് കോഴിക്കോട്, വയനാട്, …

അതീതീവ്ര മഴ : 11 ജില്ലകളിൽ റെഡ് അലർട്ട് Read More »

സ്‌കൂൾ വർഷാരംഭം; പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

തിരുവനന്തപുരം: സ്‌കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോൽസവ ചടങ്ങുകൾ നടക്കും.സ്‌കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ …

സ്‌കൂൾ വർഷാരംഭം; പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി Read More »

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണംസംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ …

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ് Read More »

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് http://admission.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കുളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി അലോട്ട്‌മെന്റ് റിസൾട്ട് പരിശോധിക്കാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർ, കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ മേയ് 28, വൈകുന്നേരം 5 ന് …

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു Read More »

ഹയർസെക്കൻഡറി പരീക്ഷ ഫലം പഴയന്നൂർ ഹയർസെക്കൻഡറി സ്കൂളിന് 82%. 6 വിജയം

പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറി വിജയശതമാനത്തിൽ കുറവ് എ പ്ലസിലും വലിയ അന്തരം 209 കുട്ടികൾ പരീക്ഷ എഴുതിയതിൽ 190 പേർ വിജയിച്ചു. മൂന്നുപേർ പരീക്ഷ എഴുതിയില്ല ഹ്യൂമാനിറ്റീസിൽ രണ്ടും സയൻസിൽ 11 പേർക്കാണ് എ പ്ലസ് ലഭിച്ചത് ഇതിൽ സ്കൂളിന്റെ അഭിമാനമായി കോടത്തൂർ സ്വദേശിനി ശ്രീലക്ഷ്മി എം എസ് 1200ൽ 1199 മാർക്ക് നേടി. അൻഷിത എം എ അലീന അനു അക്ഷജാ സജേഷ് മിസ്രിയ എസ് ഹ്യൂമാനിറ്റിസിൽ അരുൺ ജെ ഹ്യൂമാനിറ്റിസിൽ ശ്രീലക്ഷ്മി …

ഹയർസെക്കൻഡറി പരീക്ഷ ഫലം പഴയന്നൂർ ഹയർസെക്കൻഡറി സ്കൂളിന് 82%. 6 വിജയം Read More »

പുതിയ സഹകരണ ഭേദഗതി 44 ചട്ടം വെട്ടിലായി ബാങ്ക് ഭരണസമിതി അംഗങ്ങൾ.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന സഹകരണ ഭേദഗതി 44 ചട്ടത്തിൽ ബാങ്കിൽ അടുത്ത ബന്ധുക്കൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഭരണസമിതി അംഗമായി മത്സരിക്കാൻ അർഹത ഇല്ല എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത് ഭേദഗതി ചട്ടം നിലവിൽ വന്നിട്ടും പല ബാങ്കുകളും ഇപ്പോഴും ഭരണസമിതിയിൽ ഇത്തരത്തിലുള്ള ആളുകൾ തുടരുന്നത് ബാങ്കിന്റെ വിശ്വസ്തത തകർക്കുമെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിനെതിരെ ജോയിൻ രജിസ്റ്റാർക്ക് പരാതിയും ചില ബാങ്കുകളിൽ നിന്നും നൽകിയിട്ടുണ്ട്. പുതിയ …

പുതിയ സഹകരണ ഭേദഗതി 44 ചട്ടം വെട്ടിലായി ബാങ്ക് ഭരണസമിതി അംഗങ്ങൾ. Read More »

കോടത്തൂർ ശിവക്ഷേത്രം അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി.

പഴയന്നൂർ:കോടത്തൂർ ശിവക്ഷേത്രത്തിൽ അടിച്ചു തെളിയും കഴുകവും ഒരേ തസ്തികയിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ബിന്ദുവിന്റെ പ്രതികരണം. കഴകം തസ്തികയിൽ ഡെയിലി വേജസിന് ആളെ നിയമിക്കാൻ ദേവസ്വം ബോർഡുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ക്ഷേത്രാചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്ന ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കോടത്തൂർ ശിവക്ഷേത്രത്തിൽ ഇത്തരത്തിൽ ഒരാൾ രണ്ടു തസ്തികയിൽ ജോലി ചെയ്യാൻ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും സെക്രട്ടറി പറഞ്ഞു.

കഴകം തസ്തികയിൽ ആളില്ല ദേവസ്വം ബോർഡിന്റെ അനാസ്ഥ.

പഴയന്നൂർ: കോടത്തൂർ ശിവക്ഷേത്രത്തിൽ അടിച്ചു തെളി ജോലി ചെയ്യേണ്ടവർ തന്നെ കഴകം ജോലിയും ചെയ്യേണ്ട ഗതികേടിലാണ്. വർഷങ്ങളായി കഴകം തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടും ദേവസ്വം ആളെ നിയമിക്കാത്തതിന്റെ കാരണം വ്യക്തമല്ല. അടിച്ചു തെളിയും കഴകം ജോലിയും ഒരാൾ തന്നെ ചെയ്യുന്നത് ക്ഷേത്രത്തിനോടുള്ള ദേവസ്വം ബോർഡിന്റെ അവഗണനയായി മാത്രമേ കാണാൻ കഴിയൂ ദേവസ്വം ബോർഡിന്റെ ഈ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികളിൽ കടുത്ത വിയോജിപ്പ് ഉണ്ടായിട്ടും ഇതുവരെ തസ്തികയിൽ ആളെ നിയമിച്ചിട്ടില്ല. ചെലവ് ചുരക്കലിന്റെ ഭാഗമായി പലക്ഷേത്രങ്ങളും …

കഴകം തസ്തികയിൽ ആളില്ല ദേവസ്വം ബോർഡിന്റെ അനാസ്ഥ. Read More »

സൈബർ തട്ടിപ്പ് പഴയന്നൂർ സ്വദേശിയുടെ ഒരു ലക്ഷത്തി 28,000 രൂപ നഷ്ടപ്പെട്ടു.

പഴയന്നൂർ: കഴിഞ്ഞ ദിവസമാണ് വെള്ളപ്പാറ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 128000 രൂപ നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞതിനുശേഷം മൊബൈലേക്ക് വരുന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഒടിപി നമ്പർ നൽകിയ ഉടൻ തന്നെ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടു. തുടർന്ന് പഴയന്നൂർ പോലീസിലും സൈബർ സെല്ലിനും അറിയിച്ചതിനെ തുടർന്ന് 30000 രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞു ബാക്കി തുക ഏത് അക്കൗണ്ടിൽ ആണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്. ഒരു കാരണവശാലും ബാങ്കിൽ നിന്നും വിളിക്കുന്ന …

സൈബർ തട്ടിപ്പ് പഴയന്നൂർ സ്വദേശിയുടെ ഒരു ലക്ഷത്തി 28,000 രൂപ നഷ്ടപ്പെട്ടു. Read More »

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇൻസെന്റീവ് അനുവദിക്കണമെന്ന ശിപാർശ ലഭിച്ച മുറയ്ക്ക് തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘങ്ങൾ വഴി നേരിട്ട് ക്ഷേമ പെൻഷൻ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് അനുവദിക്കുന്നു. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽ നിന്നാണ് വിതരണം ചെയ്യുന്നത്.

സേ പരീക്ഷ 28ന്

2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ 5ന് അവസാനിക്കും. വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

മുദ്ര ലോൺ അപേക്ഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി കോൺഗ്രസ്സ് ഉപരോധ സമരം നടത്തി

പാലക്കാട് :ചെറുകിട വ്യാപാരികളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ഉപാധി രഹിത വായ്‌പ്പാ പദ്ധതിയായ മുദ്ര ലോൺ നിരാകരിക്കുന്ന ബാങ്കുകളുടെ നിഷേധാത്മകമായ നിലപാടിനെതിരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരായിരി ഇന്ത്യൻ ബാങ്ക് ശാഖക്ക് മുൻപിൽ ഉപരോധ സമരം നടത്തി , സമരത്തിന് ജില്ലാ പ്രസിഡന്റ് സി വി സതീഷ് നേതൃത്വം നൽകി . ,ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ,നിയോജക മണ്ഡലം പ്രസിഡൻ്റ് അബൂ പാലക്കാടൻ, കോൺഗ്രസ്സ് മണ്ഡലം …

മുദ്ര ലോൺ അപേക്ഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി കോൺഗ്രസ്സ് ഉപരോധ സമരം നടത്തി Read More »

എസ്.എസ്എൽ.സി പരീക്ഷ – ചേലക്കര മണ്ഡലത്തിൽ മികച്ച വിജയം യു.ആർ.പ്രദീപ് എം.എൽ എ

2025 -ലെ എസ്. എസ്.എൽ.സി പരീക്ഷയിൽ ചേലക്കര മണ്ഡലത്തിലെ സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കിയതായി എം.എൽ.എ യു.ആർ പ്രദീപ് പറഞ്ഞു. ഗവൺമെന്റ് -എയ്ഡഡ് മേഖലകളിലുള്ള 15 സ്കൂളുകളിൽ 7 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി. പട്ടികജാതി വകുപ്പിന് കീഴിലുള്ള ചേലക്കര മോഡൽ റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 21 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21 പേരും വിജയിച്ച് 100% വിജയം. കേരള കലാമണ്ഡലം ഹൈസ്കൂളിൽ 61 കുട്ടികൾ പരീക്ഷ എഴുതിയതിൽ 61 പേരും വിജയിച്ചു. ജി.എച്ച്.എസ്.എസ് പാമ്പാടി, …

എസ്.എസ്എൽ.സി പരീക്ഷ – ചേലക്കര മണ്ഡലത്തിൽ മികച്ച വിജയം യു.ആർ.പ്രദീപ് എം.എൽ എ Read More »

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം:2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുക.വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും. https://pareekshabhavan.kerala.gov.inhttps://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in https://sslcexam.kerala.gov.in https://results.kite.kerala.gov.inഎസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. …

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് Read More »

കേരളത്തിൽ കൺട്രോൾ റൂം തുറന്നു.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നി നിന്ന് …

കേരളത്തിൽ കൺട്രോൾ റൂം തുറന്നു. Read More »

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്തും, ഗുരുവായൂര്‍ അമ്പല പരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളില്‍ തീപിടുത്തം നിയന്ത്രണം വിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്‌നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവ സ്ഥലത്ത് തന്നെ താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ട …

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി Read More »