palakkad express news

Local News

ആയുർവേദ ദിനാചരണം സെപ്റ്റംബർ 23 ന്

പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ന് ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആയുർവേദത്തിന്റെ പ്രസക്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആയുർവേദ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം ‘ആയുർവേദം മനുഷ്യർക്കും ഭൂമിക്കും വേണ്ടി’ എന്നതാണ്. 23 ന് രാവിലെ 9 മണിക്ക് ആയുർവേദദിന വിളംബര ഘോഷയാത്ര ഇ.എം.എസ്.സ്റ്റേഡിയത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കളക്ട്രേറ്റ് അങ്കണത്തിൽ എത്തിച്ചേരുന്ന …

ആയുർവേദ ദിനാചരണം സെപ്റ്റംബർ 23 ന് Read More »

അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ നേരിട്ടത്തി പ്രിയങ്ക ഗാന്ധി എം. പി.

സുൽത്താൻ ബത്തേരി: അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം.പി. കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കലിപ്പാട്ടങ്ങളെ കുറിച്ച് ചോദിച്ചു. ഓരോ കുട്ടികളും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കലിപ്പാട്ടവും കുറിച്ചു വച്ചു. അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി എം.പി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപൊലിത്തയെ സന്ദർശിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിൽ നിർത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം …

അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ നേരിട്ടത്തി പ്രിയങ്ക ഗാന്ധി എം. പി. Read More »

20 ലക്ഷം രൂപയ്ക്ക് ചീരക്കുഴിയിൽ മിച്ചഭൂമി കുടിവെള്ള പദ്ധതി

പഴയന്നൂർ : ചീരക്കുഴി മിച്ചഭൂമിയിലെ 50 കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതി വിപുലീകരണത്തിന്റെ നിർമ്മാണോദ്ഘാടനം പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ നിർവഹിച്ചു.പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീത അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ അശോക് കുമാർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സൗഭാഗ്യവതി, വികസനകാര്യ സ്റ്റാൻഡിംഗ് …

20 ലക്ഷം രൂപയ്ക്ക് ചീരക്കുഴിയിൽ മിച്ചഭൂമി കുടിവെള്ള പദ്ധതി Read More »

ജീവനേകാം ജീവനാകാം: ബിൽജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങൾ ദാനം ചെയ്തു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജുവിന്റെ ഹൃദയം ഉൾപ്പടെ 8 അവയവങ്ങളാണ് ദാനം ചെയ്തത്. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ബിൽജിത്ത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി …

ജീവനേകാം ജീവനാകാം: ബിൽജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങൾ ദാനം ചെയ്തു Read More »

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം നാളെ(സെപ്റ്റംബർ 15 ന്) ആരംഭിക്കും. ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്ക് പിരിയുമെന്ന് നിയമസഭ മീഡിയാ റൂമിൽ …

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം. Read More »

മന്ത്രിക്കെതിരെ പ്രതിഷേധവുമായി തരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

. തരൂർ: കാരമല അഡ്വഞ്ചർ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ കുഴികൾ ഉള്ള റോഡിലേക്ക് മന്ത്രിക്ക് സ്വാഗതം എന്ന പ്ലേക്കാടുമായി ആണ് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കടന്നു പോകുന്ന വഴിയിൽ പ്രതിഷേധവുമായി എത്തിയത് വർഷങ്ങളോളമായി തകർന്നുകിടക്കുന്ന റോഡ് മന്ത്രി വരുന്നത് പ്രമാണിച്ച് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി കുഴികൾ അടച്ചിരുന്നു ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് പ്രതിഷേധവുമായി എത്തിയതെന്ന് യുഡിഎഫ് തരൂർ നിയോജക മണ്ഡലം ചെയർമാൻ പി മനോജ് കുമാർ പറഞ്ഞു കോൺഗ്രസ് …

മന്ത്രിക്കെതിരെ പ്രതിഷേധവുമായി തരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി Read More »

സബ് രജിസ്ട്രാർ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെ ഘട്ടം ഘട്ടമായി ഐ.എസ്.ഒ നിലവാരത്തിലുയർത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.”രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി വകുപ്പിനെയാകെ ആധുനികവൽക്കരിച്ചുവരികയാണ്. ഒട്ടേറെ സേവനങ്ങൾ ഇതിനകം ഓൺലൈൻ സൗകര്യമൊരുക്കി ക്യാഷ്‌ലെസ്‌ ഓഫീസുകളാക്കി മാറ്റി. എ.ഐ.ജി ചിട്ടി തസ്തിക എ.ഐ.ജി ചിട്ടി ആൻഡ് മോഡണൈസേഷൻ എന്നാക്കി കെ.എ.എസ് റാങ്കിലേക്ക് ഉയർത്തി. ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തുന്നതിന് ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട …

സബ് രജിസ്ട്രാർ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി Read More »

അകലൂർ വെസ്റ്റ് എൻ എസ് എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് മുകുന്ദൻ നായർ സെക്രട്ടറി മുരളീധരൻ പുലാക്കാട്ട് ട്രഷറർ കൃഷ്ണകുമാർ അപ്പാടത്ത് 4957 നമ്പർ അകലൂർ വെസ്റ്റ് എൻ എസ് എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം ചേർന്നു. മുകുന്ദൻ നായർ വള്ളില്ലത്ത് പ്രസിഡൻ്റും മുരളീധരൻ പുലാക്കാട്ട് സെക്രട്ടറിയും കൃഷ്ണകുമാർ അപ്പാടത്ത് ട്രഷററും ആയി 11 അംഗ ഭരണസമിതിയെ യോഗം ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.തുടർന്ന് വിപുലമായ രീതിയിൽ ഓണാഘോഷവും നടത്തി.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി നാരായണൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ മുഖ്യ …

അകലൂർ വെസ്റ്റ് എൻ എസ് എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. Read More »

സരസ്വതി ബി നായർ നിര്യാതയായി.

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീരാമന് നടയിരുത്തിയ പഴയന്നൂർ ചക്കിങ്ങൽ സരസ്വതി ബാലചന്ദ്രൻ നായർ സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിൽ വെച്ചാണ് മരിച്ചത്. ഏഴാം തീയതി പാമ്പാടി ഐവർ മഠത്തിൽ സംസ്കാര ചടങ്ങുകളും നടത്തി. ഇനി സരസ്വതി ബി നായർ ആനയെ നടയിരുത്തിയ സംഭവം കുറച്ച് വർഷങ്ങൾക്കു മുൻപാണ് പഴയന്നൂർ ശ്രീരാമനെ നടയിരുത്തിയത് പഴയന്നൂർ സ്വദേശികളാണ് എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത് 25 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമായതിനാൽ ഇതിനെക്കുറിച്ച് ആർക്കും വലിയ അറിവും ഉണ്ടായിരുന്നില്ല …

സരസ്വതി ബി നായർ നിര്യാതയായി. Read More »

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം.) കീഴിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ.) തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) പദ്ധതിയുടെ ഭാഗമായാണ് നിയമനം.അപേക്ഷകർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജെ.പി.എച്ച്.എൻ. ബിരുദവും കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 40 വയസാണ് പ്രായ പരിധി. പ്രതിമാസം 17,000 രൂപ ശമ്പളമായി ലഭിക്കും.താത്പര്യമുള്ളവർ സെപ്റ്റംബർ 17-ന് വൈകുന്നേരം അഞ്ച് …

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. Read More »

മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

പഴയന്നൂർ കല്ലംപറമ്പിൽ വൈകിട്ട് മൂന്നരയോടെയാണ് സംഭവം മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചത് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കല്ലംപറമ്പ് സ്വദേശിനി അംബികയാണ് മകൻ വിനോദ് വെട്ടിപ്പരിക്കൽപ്പിച്ചത്. ഇയാൾ ഒളിവിലാണ്

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരമെന്ന വാർത്തകൾ വ്യാജം: തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ …

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരമെന്ന വാർത്തകൾ വ്യാജം: തെരഞ്ഞെടുപ്പ് കമ്മീഷൻ Read More »

ഒറ്റപ്പാലത്തു പൂക്കടയിലുണ്ടായ സംഘർഷത്തിൽ യുവാവിനു വെട്ടേറ്റു.

ഒറ്റപ്പാലം:പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണു വെട്ടേറ്റത്. കേസിൽ പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി അറസ്റ്റിലായി. തിരുവോണ ദിവസം ഒൻപതോടെ മായന്നൂർ പാലം കവലയിലെ പൂക്കടയിലായിരുന്നു അക്രമ സംഭവം. ഓണത്തോടനുബന്ധിച്ചു സെയ്താലി നടത്തിയ താൽക്കാലിക പൂക്കച്ചവട കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ഫെബിനെന്നു പൊലീസ് പറഞ്ഞു. കൂലിയെ ചൊല്ലിയുണ്ടായ തർക്കമാണു കയ്യാങ്കളിയിൽ കലാശിച്ചത്. ഇതിനിടെ സെയ്താലി സ്ഥാപനത്തിലെ കത്തി കൊണ്ട് ഫെബിനെ വെട്ടിയെന്നാണു കേസ്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ ഫെബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്താലിയെ സംഭവസ്ഥലത്തു …

ഒറ്റപ്പാലത്തു പൂക്കടയിലുണ്ടായ സംഘർഷത്തിൽ യുവാവിനു വെട്ടേറ്റു. Read More »

കനത്ത മഴ റെയിൻ കൊട്ട് ധരിച്ച് വിദ്യാർത്ഥികളുടെ നബിദിന റാലി

ഒറ്റപ്പാലം: ഈസ്റ്റ്‌ ഒറ്റപ്പാലംമീറാസുൽ അമ്പിയമദ് റസ വിദ്യാർത്ഥി കൾറെയിൻ കോട്ട് ധരിച്ചു കൊണ്ട് നബിദിന റാലിയിൽ അണിനിര ന്നത് വ്യത്യസ്ത അനുഭവമായിഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഉള്ള400 വിദ്യാർത്ഥികൾ പഠിച്ചു വരുന്ന മീറാസുൽ അമ്പിയ മദ്റ സയിലെ ആൺ കുട്ടികൾ ളാണ്നബിദിന ദിവസം രാവിലെ നടന്ന ഘോഷയാത്ര യിൽ കനത്ത മഴയെ തുടർന്ന്റെയിൻക്കോട്ട് ധരിച്ചു കൊണ്ട് റാലിയിൽ അണിനിരന്നത്റാലിക്ക് ശേഷം മധുരവും ഭക്ഷണവും വിതരണം ചെയ്തുമഹല്ല് കമ്മിറ്റി ഭാരവാഹികളും രക്ഷിതാ ക്കൾ ക്കും പുറമെ ഉസ്താദ് …

കനത്ത മഴ റെയിൻ കൊട്ട് ധരിച്ച് വിദ്യാർത്ഥികളുടെ നബിദിന റാലി Read More »

സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കും: മന്ത്രി ജി. ആർ. അനിൽ

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽ …

സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കും: മന്ത്രി ജി. ആർ. അനിൽ Read More »

മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി …

മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു Read More »

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. …

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന Read More »

പുലിക്കളിയും കലാപരിപാടികളും: വിപുലമായ ഓണാഘോഷത്തിനൊരുങ്ങി തൃശൂർ

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും തൃശൂർ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് ( സെപ്റ്റംബർ 4) മുതൽ എട്ട് വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നായ്ക്കനാലിന് സമീപം നടക്കും. തൃശൂരിൻ്റെ സ്വന്തം കലയായ പുലിക്കളിയും നിരവധി സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായിട്ടുണ്ടാകും.വർണ്ണാഭമായ വൈദ്യുത ദീപാലങ്കാരത്തോടെഒരുക്കുന്ന ഓണാഘോഷം ഇന്ന്( 04-09-2025) വൈകിട്ട് അഞ്ച് മണിക്ക് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, …

പുലിക്കളിയും കലാപരിപാടികളും: വിപുലമായ ഓണാഘോഷത്തിനൊരുങ്ങി തൃശൂർ Read More »

4000 ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കി തൃശ്ശൂർ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗം

മൂന്നര വർഷത്തിനകം നാലായിരം ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ സുവർണ്ണ നിമിഷത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി തൃശ്ശൂർ ജനറൽ ആശുപത്രി കാത് ലാബ്. കേരള ആരോഗ്യ വകുപ്പിന്റെ ( ഡി.എച്ച്.എസ്) കീഴിൽ എറണാകുളം ജനറൽ ആശുപത്രിക്ക് ശേഷം ട്രാൻസ്‌ കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടി എ വി ആർ) ശസ്ത്രക്രിയ വിജയകരമാക്കി പൂർത്തീകരിച്ച കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയായി തൃശ്ശൂർ ജനറൽ ആശുപത്രിയെ മാറ്റിയെടുത്തിരിക്കുകയാണ് തൃശ്ശൂർ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗം. 2022 ലാണ് കാത് ലാബ് ജനറൽ …

4000 ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കി തൃശ്ശൂർ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗം Read More »

മാപ്പിൽ ഒരു മാവേലി: ഒറ്റപ്പാലം റീ സർവേ ജീവനക്കാർ ഓണാഘോഷം നടത്തി

ഒറ്റപ്പാലം റീസർവേ സൂപ്രണ്ട് ഓഫിസിലെ ജിവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം നടത്തി. “മാപ്പിൽ ഒരു മാവേലി” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ആഘോഷം ഓഗസ്റ്റ് 31-ന് (ഞായർ) രാവിലെ മനിശീരി വരിക്കാശ്ശേരി മനയിൽ വച്ച് നടന്നു. പരിപാടി രാവിലെ 10 മണിക്ക് ഒറ്റപ്പാലം റീസർവേ സൂപ്രണ്ട് കെ.ബാലേഷ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഗ്രേഡ് സർവേയർ കെ.ബാബു അധ്യക്ഷനായി. ഫസ്റ്റ് ഗ്രേഡ് സർവേയർ ജി. മുത്തു സ്വാഗതം പറഞ്ഞു. ഹെഡ് സർവേയർ സബിത എസ്. ദേവ്, ഫസ്റ്റ് ഗ്രേഡ് സർവേയർ …

മാപ്പിൽ ഒരു മാവേലി: ഒറ്റപ്പാലം റീ സർവേ ജീവനക്കാർ ഓണാഘോഷം നടത്തി Read More »