palakkad express news

മന്ത്രിക്കെതിരെ പ്രതിഷേധവുമായി തരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

. തരൂർ: കാരമല അഡ്വഞ്ചർ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ കുഴികൾ ഉള്ള റോഡിലേക്ക് മന്ത്രിക്ക് സ്വാഗതം എന്ന പ്ലേക്കാടുമായി ആണ് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കടന്നു പോകുന്ന വഴിയിൽ പ്രതിഷേധവുമായി എത്തിയത് വർഷങ്ങളോളമായി തകർന്നുകിടക്കുന്ന റോഡ് മന്ത്രി വരുന്നത് പ്രമാണിച്ച് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി കുഴികൾ അടച്ചിരുന്നു ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് പ്രതിഷേധവുമായി എത്തിയതെന്ന് യുഡിഎഫ് തരൂർ നിയോജക മണ്ഡലം ചെയർമാൻ പി മനോജ് കുമാർ പറഞ്ഞു കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ സെക്രട്ടറി ഹക്കീം തെക്കു പീടിക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് റിനാസ് യൂസഫ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം സഹദ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി ചെമ്മണി ജനാർദ്ദനൻ എൻ ജയപ്രകാശ് രവി വള്ളിയപുരം മണികണ്ഠൻ, കാർത്തികേയൻ മറ്റു കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *