palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 2820 വാട്‌സാപ്പ് പരാതികളിൽ നടപടി

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച വാട്‌സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320 രൂപ പിഴചുമത്തി. 8,92,840 രൂപ ഇതുവരെ ഈടാക്കുകയും ചെയ്തു.മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 വാട്‌സാപ്പ് നമ്പർ ആരംഭിച്ചത്. നമ്പർ നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും 4818 …

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 2820 വാട്‌സാപ്പ് പരാതികളിൽ നടപടി Read More »

പന്നിപ്പടക്കം പൊട്ടി പശുക്കുട്ടിക്ക് ഗുരുതര പരിക്ക്

സൗത്ത് കൊണ്ടാഴി.. കിളിനിക്കടവ് തോടുകാട്ടിൽ സേതു മാധവൻ (കുട്ടൻ )ന്റെ പശു കുട്ടിയെ കൊയ്യുത്ത് കഴിഞ്ഞ പാടത്ത് അഴിച്ചു വിട്ടത് ആയിരുന്നു ഇന്ന് രാവിലെയായിരുന്നു സംഭവം പന്നിപ്പടക്കം ഇപ്പോൾ ജനങ്ങൾക്കും മറ്റു മൃഗങ്ങൾക്കും ഭീഷണിയായിരിക്കുന്നു

സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ നൂറു ദിന പദ്ധതിയിലുൾപ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങൾക്കു അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണംപൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ …

സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി Read More »

ചിനക്കത്തൂര്‍ പൂരം: മാര്‍ച്ച് 12-ന് പ്രദേശത്ത് മദ്യ നിരോധനം

ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചിനക്കത്തൂര്‍: മാര്‍ച്ച് 12 ന് …

ചിനക്കത്തൂര്‍ പൂരം: മാര്‍ച്ച് 12-ന് പ്രദേശത്ത് മദ്യ നിരോധനം Read More »

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

തൃശൂർ :വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറി യോഗം ചേർന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.ജോലി സ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തണമെന്നും സൂര്യതാപം ഏൽക്കാനിടയുള്ള തൊഴിലുകളിൽ പകൽ 11 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കുന്ന തരത്തിൽ തൊഴിൽസമയം ക്രമീകരിച്ചത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും കളക്ടർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികൾക്കായി വിശ്രമസ്ഥലം, ശുദ്ധമായ വെള്ളം എന്നിവ ലഭ്യമാക്കാനും അതിഥി തൊഴിലാളികളിലേക്ക് ബോധവൽക്കരണം …

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി Read More »

റെയില്‍വെ ഗേറ്റുകൾ അടച്ചിടും.

പാലക്കാട് :ടൗണ്‍ പൊള്ളാച്ചി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റോബിന്‍സണ്‍ റോഡ് ഗേറ്റ് ( ഗേറ്റ് നം. 48 ) മാര്‍ച്ച് മൂന്നിന് രാത്രി പത്തുമണി മുതല്‍ മാര്‍ച്ച് നാലിന് രാവിലെ ആറുമണി വരെ അടച്ചിടും. വാഹനയാത്രക്കാര്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.മുതലമട- കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 27-ാം നമ്പര്‍ ലെവല്‍ ക്രോസ് മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറു മണി മുതല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ആറു മണി വരെ അടച്ചിടുമെന്ന് സീനിയര്‍ …

റെയില്‍വെ ഗേറ്റുകൾ അടച്ചിടും. Read More »

ചേലക്കര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം ചേർന്നു.

ചേലക്കര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രവർത്തികളുടെ അവലോകന യോഗം ചേലക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസിൽ ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ, ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്തു.കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ സ്ലാബ് വർക്കിനായുള്ള കമ്പികെട്ടൽ പ്രവർത്തി നടന്നുവരികയാണെന്നും ഏപ്രിൽ മാസത്തോട് കൂടി സ്ലാബ് പണി പൂത്തീകരിച്ച് മെയ് മാസത്തോട് കൂടി പാലത്തിന്റെ മുഴുവൻ പ്രവർത്തികളും പൂർത്തീകരിക്കുവാൻ കഴിയും എന്ന് കെ.ആർ.എഫ്ബി എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. ചേലക്കര ബൈപ്പാസ് നിർമ്മാണം ഭുമി എറ്റെടുക്കുന്നതിനുള്ള നടപടികളുമായി …

ചേലക്കര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം ചേർന്നു. Read More »

വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മുഖ്യമന്ത്രി

സമൂഹത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം. സമൂഹത്തിൻറെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്തതോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളർത്തുകയും ചെയ്യണം. കേരള വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18900 കേസുകളാണ് 2023 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ …

വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മുഖ്യമന്ത്രി Read More »

സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്

രജിസ്‌ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ …

സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ ഉത്തരവ് Read More »

എംഡിഎംഎ യുമായി പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടർ കോഴിക്കോട് അറസ്റ്റിൽ*

കോഴിക്കോട്: പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.പാലക്കാട് പട്ടാമ്പിയിലും ഇന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി കൊണ്ടൂ൪ക്കര സ്വദേശി മുസ്തഫയാണ് പട്ടാമ്പി പൊലിസിൻറെ പിടിയിലായത്. പ്രതിയിൽ നിന്നും വിൽപനയ്ക്കായെത്തിച്ച 21.50 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതിക്ക് രാസലഹരി എത്തിച്ചു നൽകുന്ന …

എംഡിഎംഎ യുമായി പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടർ കോഴിക്കോട് അറസ്റ്റിൽ* Read More »

ഒറ്റപ്പാലം മാനത്തോളം’: ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിന് തുടക്കമായി

ഒറ്റപ്പാലം: നിയോജക മണ്ഡലത്തില്‍ കെ പ്രേംകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നസമഗ്ര വിദ്യാഭ്യാസ പരിപാടി- ‘മാനത്തോളം’ പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിന് തുടക്കമായി. ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ജാനകിദേവി അധ്യക്ഷയായി.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, കെ സുരേഷ്, പി വിജയലക്ഷ്മി,ജില്ലാ പഞ്ചായത്ത് അംഗം പി മൊയ്തീന്‍കുട്ടി, എസ് സിഇആര്‍ടി ഡയറക്ടര്‍ ഡോ.ആര്‍ കെ …

ഒറ്റപ്പാലം മാനത്തോളം’: ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിന് തുടക്കമായി Read More »

പാലക്കാട് സ്വദേശിനി എസ്. സുഹദ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്ത്രീശക്തി, മാധ്യമ, ജാഗ്രതാ സമിതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യുംകേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച (മാർച്ച് 1) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സ്ത്രീശക്തി, മാധ്യമ, ജാഗ്രതാ സമിതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വനിതാ കമ്മീഷന്റെ പ്രഥമ സ്ത്രീശക്തി പുരസ്‌കാരത്തിന് അർഹരായ 9 പേരെ പരിപാടിയിൽ …

പാലക്കാട് സ്വദേശിനി എസ്. സുഹദ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More »

ഉയർന്ന താപനില: ദുരന്ത ലഘൂകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കടുത്ത വേനലിനെ അതിജീവിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കണം. കൂടുതൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ ശരീരം തണുപ്പിക്കാൻ ശീതീകരിച്ച കെട്ടിടങ്ങൾ ഉൾപ്പെടെ സജ്ജമാക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ രീതിയിലായിരിക്കണം ഇവ ഒരുക്കേണ്ടത്. ശുദ്ധമായ കുടിവെള്ള ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. …

ഉയർന്ന താപനില: ദുരന്ത ലഘൂകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം Read More »

സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ : മന്ത്രി സജി ചെറിയാൻ

ബഹുജന മാധ്യമങ്ങളിൽ സിനിമ പോലെ വിപുലമായ ജനസ്വാധീനമുള്ള മാധ്യമമാണ് ടെലിവിഷൻ എന്നതുകൊണ്ട് തന്നെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 2022, 2023 വർഷങ്ങളിലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളുടെയും 2022 ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെയും സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ട്രാൻസ്ജെൻഡർ വ്യക്തികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രചോദനമാവുംവിധം അവതരിപ്പിച്ച ആൺപിറന്നോൾ എന്ന …

സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ : മന്ത്രി സജി ചെറിയാൻ Read More »

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെയും ഭരണസമിതിയുടെ അഞ്ചാമത്തെയും ബജറ്റ് അവതരിപ്പിച്ചു. പദ്ധതി വിഹിതം, സംസ്ഥാന ഗവണ്‍മെന്റിന്റെ ഗ്രാന്റ്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ഗ്രാന്‍ഡ്്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന വിഹിതം തുടങ്ങിയവ ഉള്‍കൊള്ളിച്ചു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള ബജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടതെന്നും പ്രാരംഭ ബാക്കി ഉള്‍പ്പെടെ 19,98,32,969 രൂപ വരവും 19,64,57,405 രൂപ ചെലവും 33,75,564 രൂപ മിച്ചവും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നെന്നും ഭരണ സമിതി അവകാശപ്പെട്ടു. പാലക്കാട് ബ്ലോക്ക് …

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു Read More »

വൈദ്യുതി ശ്മശാനം മാലിന്യ പറമ്പ് ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

പാലക്കാട്: ചന്ദ്രനഗർ വൈദ്യുതി ശ്മശാനം മാലിന്യ പറമ്പ് ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്ശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഇരുപത്തി മൂന്ന് തേക്ക് മരങ്ങൾ മുറിച്ച് മാറ്റി അറുപത് ലക്ഷം രൂപയുടെ മാലിന്യ സംസ്കരണ കേന്ദ്രം ( എം.സി.എഫ്) നിർമ്മിക്കാനാണ് പദ്ധതി .അത് ശ്മശാനത്തിൻ്റെ വികസനത്തെ ബാധിക്കും .ശ്മശാന ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയതാണ്, തുടർന്ന് എം.പി മാരുടെ ഫണ്ട് ഉപയോഗിച്ചാണ് ശ്മശാനം യാഥാർത്ഥ്യമാക്കിയത് പരിപാലന ചുമതല മാത്രമാണ് മരുത …

വൈദ്യുതി ശ്മശാനം മാലിന്യ പറമ്പ് ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. Read More »

വിവാഹമോചനകേസുകളിൽ കുട്ടികളുടെ പ്രശ്‌നങ്ങളും കുടുംബകോടതി സാഹചര്യങ്ങളും: ബാലാവകാശ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്. വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിൽ ബാധിക്കുന്നു. കുട്ടികൾ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കോടതി നടപടിക്രമങ്ങളുമായി …

വിവാഹമോചനകേസുകളിൽ കുട്ടികളുടെ പ്രശ്‌നങ്ങളും കുടുംബകോടതി സാഹചര്യങ്ങളും: ബാലാവകാശ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു Read More »

നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരത്തിൽ നാടോടി നൃത്തമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മായന്നൂർ ലക്ഷ്മിനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആദിത്യ കെ.

യുവതി തൂങ്ങിമരിച്ചു.

പഴയന്നൂർ പൊറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം പൊറ്റ കാവും പുരക്കൽ അസൈനാരുടെ മകൾ ജസിനെയാണ് മരിച്ചത് കുന്നംപള്ളി സ്വദേശി അസൈനാരുടെ ഭാര്യയാണ് . ഭർത്താവിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് ജെസ്ന സ്വന്തം വീട്ടിൽ എത്തിയത്. രണ്ട് കുട്ടികളുണ്ട്. ഉടൻതന്നെ പഴയന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .പോലീസ് ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല.

അന്തരിച്ചു.

പാലക്കാട് കുഴൽമന്ദം ജയലക്ഷ്മി ഹൗസിൽ റിട്ടയേഡ് സബ് ഇൻസ്പെക്ടർ സെൽവരാജ് (72) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ബഹുമതിയോടെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ നടക്കും. പഴയന്നൂർ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്