
കോഴിക്കോട്: പാലക്കാട് സ്വദേശിയായ യുവ ദന്ത ഡോക്ടറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.പാലക്കാട് പട്ടാമ്പിയിലും ഇന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി കൊണ്ടൂ൪ക്കര സ്വദേശി മുസ്തഫയാണ് പട്ടാമ്പി പൊലിസിൻറെ പിടിയിലായത്. പ്രതിയിൽ നിന്നും വിൽപനയ്ക്കായെത്തിച്ച 21.50 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതിക്ക് രാസലഹരി എത്തിച്ചു നൽകുന്ന ആളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പട്ടാമ്പി പൊലീസ് അറിയിച്ചു.