ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ചിനക്കത്തൂര്‍: മാര്‍ച്ച് 12 ന് പ്രാദേശിക അവധി
ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.