
പാലക്കാട്: ചന്ദ്രനഗർ വൈദ്യുതി ശ്മശാനം മാലിന്യ പറമ്പ് ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്ശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഇരുപത്തി മൂന്ന് തേക്ക് മരങ്ങൾ മുറിച്ച് മാറ്റി അറുപത് ലക്ഷം രൂപയുടെ മാലിന്യ സംസ്കരണ കേന്ദ്രം ( എം.സി.എഫ്) നിർമ്മിക്കാനാണ് പദ്ധതി .അത് ശ്മശാനത്തിൻ്റെ വികസനത്തെ ബാധിക്കും .ശ്മശാന ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയതാണ്, തുടർന്ന് എം.പി മാരുടെ ഫണ്ട് ഉപയോഗിച്ചാണ് ശ്മശാനം യാഥാർത്ഥ്യമാക്കിയത് പരിപാലന ചുമതല മാത്രമാണ് മരുത റോഡ് പഞ്ചായത്തിന് നല്കിയത് ,മാലിന്യ സംസ്കരണ പ്ലാൻ്റ് യാഥാർത്ഥ്യമായാൽ പൊതുശ്മശാനം അടച്ച് പൂട്ടേണ്ടി വരും എന്ന് ശ്മശാന സംരക്ഷണ സമിതി നേതാക്കളായ ഡോ. ശ്യാം ചൈതന്യ ( സന്ദീപനി സാധനാ ലയ) ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടു മന്ത, എസ്.പി അച്ചുതാനന്ദപണിക്കർ, ദീപം സുരേഷ്, സുനിമോൻ കാളിപ്പാറ എന്നിവർ പറഞ്ഞു ഇവരുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന ശ്മശാനഭൂമിയിലെ മരം ലേലം തടഞ്ഞു