
ചേലക്കര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രവർത്തികളുടെ അവലോകന യോഗം ചേലക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസിൽ ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ, ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്തു.കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ സ്ലാബ് വർക്കിനായുള്ള കമ്പികെട്ടൽ പ്രവർത്തി നടന്നുവരികയാണെന്നും ഏപ്രിൽ മാസത്തോട് കൂടി സ്ലാബ് പണി പൂത്തീകരിച്ച് മെയ് മാസത്തോട് കൂടി പാലത്തിന്റെ മുഴുവൻ പ്രവർത്തികളും പൂർത്തീകരിക്കുവാൻ കഴിയും എന്ന് കെ.ആർ.എഫ്ബി എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. ചേലക്കര ബൈപ്പാസ് നിർമ്മാണം ഭുമി എറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിന് റവന്യു (ബി) വകുപ്പിന്റെ ഉത്തരവും ലഭ്യമായിട്ടുണ്ട്.കൊണ്ടയൂർ-ഓങ്ങല്ലൂർ പാലം പ്രവർത്തിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തികൊണ്ട് റവന്യു(ബി) വകുപ്പിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇതിൻമേലുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ കെ.ആർ.എഫ്.ബി എഞ്ചിനീയർ കിഫ്ബി തഹസ്സിൽദാർ എന്നിവരോട് എ.പി.യും എം.എൽ.എ യും നിർദ്ദേശം നൽകി.പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ചിറ്റണ്ട – തലശ്ശേരി റോഡ് , തളി-ആറംങ്ങോട്ടുകര റോഡ്, ചെറുരുത്തി -പൊന്നാനി റോഡ്, കറുകകടവ് റോഡ്,എളനാട്-വാണിയംപാറ റോഡ്, പുത്തിരിത്തറ റോഡ്, മണലാടി-വെട്ടിക്കാട്ടിരി റോഡ് എന്നിവയുടെ പരമാവധി പ്രവർത്തികൾ മഴക്കാലത്തിന് മുൻപ് ചെയ്തു തീർക്കണമെന്ന് എം.എൽ.എ യും, എം.പി യും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയർമാരോട് നിർദ്ദേശിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം പ്രവർത്തികളും, എം.എൽ.എ ഫണ്ട് വിനിയോഗിച്ചുള്ള പ്രവർത്തികളുടെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു.യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എൻജിനീയർ ടി . ജയ, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഹാരീഷ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിത, അസിസ്റ്റന്റ് എൻജിനീയർമാരായ വിനീത്, ഹരിപ്രസാദ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാന്റോസെബാസ്റ്റ്യൻ, പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ദീപ. കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനീയർ രഞ്ജിത്ത്. കെ.എസ്. ടി.പി അസിസ്റ്റന്റ് എൻജിനീയർ അനീമ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രജനി തുടങ്ങിയവർ പങ്കെടുത്തു.