പാലക്കാട് :ടൗണ്‍ പൊള്ളാച്ചി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റോബിന്‍സണ്‍ റോഡ് ഗേറ്റ് ( ഗേറ്റ് നം. 48 ) മാര്‍ച്ച് മൂന്നിന് രാത്രി പത്തുമണി മുതല്‍ മാര്‍ച്ച് നാലിന് രാവിലെ ആറുമണി വരെ അടച്ചിടും. വാഹനയാത്രക്കാര്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.മുതലമട- കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 27-ാം നമ്പര്‍ ലെവല്‍ ക്രോസ് മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറു മണി മുതല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ആറു മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. കാമ്പ്രത്ത്ചള്ള – വണ്ടിത്താവളം വഴി പോകേണ്ട വാഹനങ്ങള്‍ കുറ്റിപ്പാടത്ത് – മലയംപള്ളം – വണ്ടിത്താവളം വഴിയോ പാറകുളമ്പ് – മാമ്പള്ളം – നിലംപതി വഴിയോ പോവണം.