palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി …

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർധിപ്പിച്ചു Read More »

അന്താരാഷ്ട്ര വനിതാ ദിനം: വനിതാദിന റാലി, കലാ- സാംസ്‌കരിക പരിപാടികള്‍, ജില്ലാ കളക്ടര്‍ക്കൊപ്പം സെക്കന്റ് ഷോ

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് വാസുദേവ മെമ്മോറിയല്‍ ഹാളില്‍ നിന്നും സെങ്കുന്തര്‍ ഓഡിറ്റോറിയം വരെ നടക്കുന്ന വനിതാദിന റാലി ഇന്ന് (മാര്‍ച്ച് എട്ട്) രാവിലെ 9.30ന് ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഫ്‌ളാഗ് ഓഫ് ചെയ്യും. ഐ.സി.ഡി.എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കാര്‍ഷിക സംഘടനാ വനിതാ പ്രതിനിധികള്‍, ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് 10.30ന് സെങ്കുന്തര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടി കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.പ്രദേശവാസികളായ വനിതകള്‍ ജില്ലാ കളക്ടര്‍ക്കൊപ്പം …

അന്താരാഷ്ട്ര വനിതാ ദിനം: വനിതാദിന റാലി, കലാ- സാംസ്‌കരിക പരിപാടികള്‍, ജില്ലാ കളക്ടര്‍ക്കൊപ്പം സെക്കന്റ് ഷോ Read More »

ജില്ലയില്‍ മലേറിയ, മുണ്ടിനീര് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൂടുന്നു

തൃശ്ശൂർ : ജില്ലയില്‍ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്‌സ് മുതലായ പകര്‍ച്ചവ്യാധികള്‍ കൂടിവരുന്നതായി ജില്ലാ സര്‍വെയലൻസ് ഓഫീസര്‍ ഡോ. കെ.എന്‍.സതീശ് പറഞ്ഞു.2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025 ല്‍ ഇത് 13 കേസുകളാണ്. 2024 ഇതേ സമയം 24 എലിപ്പനി കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2025 ൽ ഇത് 20 കേസുകളും അഞ്ച് മരണങ്ങളുമാണ്. 2024 ൽ ഇതേ കാലയളവില്‍ 545 ചിക്കന്‍ പോക്‌സ് കേസുകള്‍ …

ജില്ലയില്‍ മലേറിയ, മുണ്ടിനീര് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൂടുന്നു Read More »

ജൻ ഔഷധീകേന്ദ്രം കേന്ദ്ര മന്ത്രി സന്ദർശിച്ചു

ജൻ ഔഷധി ദിനത്തിൻ്റെ ഭാഗമായി വടക്കഞ്ചേരിയിലെ മിത്രാ കോ-ഓപ്പറേറ്റിവ് ജൻ ഔഷധി കേന്ദ്രം, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ ജോർജ് കുര്യൻ സന്ദർശിച്ചു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി നന്ദകുമാർ , വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ .ശ്രീരാജ് വള്ളിയോട് , സി.എസ് ദാസ് ,മിത്ര കോ ഓപ്പറേറ്റിവ് സി.ഇ.ഓ രഞ്ജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ. എ എം ജലീൽ ,വാർഡ് …

ജൻ ഔഷധീകേന്ദ്രം കേന്ദ്ര മന്ത്രി സന്ദർശിച്ചു Read More »

പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പാലക്കാട് ഗ്യാപ് മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയും പുരോഗതിയും, വികസനവും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി The Land OF ENIGMA – AN EXPLORATION OF PALAKKAD GAP’ എന്ന തലക്കെട്ടോട് കൂടിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. വിവിധ സ്ഥാപനങ്ങൾ, ചിറ്റൂർ ഗവൺമെന്റ് കോളേജ് ഭൂമിശാസ്ത്ര വിഭാഗം,പാലക്കാടുള്ള അക്കാദമിഷ്യൻമാർ, ശാസ്ത്രജ്ഞർ എന്നിവർ ചേർന്നാണ് പാലക്കാട് ഗ്യാപിന്റെ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ കേരളത്തിന് അകത്തും …

പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു Read More »

മാലിന്യ മുക്തം നവകേരളം : സമ്പൂര്‍ണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമ പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 20 വിദ്യാലയങ്ങള്‍, നാല് കോളേജുകള്‍, 47 അങ്കണവാടികള്‍, 69 ഓഫീസുകള്‍ / സ്ഥാപനങ്ങള്‍, 253 അയല്‍ക്കൂട്ടങ്ങള്‍, ഒരു ടൂറിസം കേന്ദ്രം, മൂന്ന് ടൗണുകള്‍ എന്നിവയാണ് ഹരിതമായി പ്രഖ്യാപിച്ചത്. ഇവര്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉള്‍പ്പെട്ട കാംപയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേരിട്ടെത്തി ഹരിതചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് നേരത്തെ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റില്‍ 90 ന് മുകളില്‍ …

മാലിന്യ മുക്തം നവകേരളം : സമ്പൂര്‍ണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമ പഞ്ചായത്ത് Read More »

ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു

ചേലക്കര മുൻ എം.എൽ.എ കെ. രാധാകൃഷ്ണൻ്റെ 2023 – 24 വർഷത്തെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് വാങ്ങിയ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം കെ. രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു.ചേലക്കര ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഇതുവരെ 29 സെൻ്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും 15 സെൻ്റ് കൂട്ടിച്ചേർത്ത് മൊത്തം 44 സെൻ്റ് സ്ഥലം എടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രി കേന്ദ്രീകരിച്ച് 6 കോടി രൂപയുടെ പദ്ധതി …

ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു Read More »

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലിൽനിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സർക്കാർ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ …

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ Read More »

അന്തരിച്ചു.

തിരുവില്വാമല: പൂളക്കപറമ്പ് കുന്നത്ത് വീട്ടിൽ ഷൈബുന്നിസ(41)അന്തരിച്ചു. ഭർത്താവ്: റഷീദ്. മക്കൾ: ഹാഷിഫ്, അൻഷാദ്, അൻസിബ ഖബറടക്കം നാളെ രാവിലെ 9 മണിക്ക് തിരുവില്വാമല മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

തിരുവില്വാമലപഠനോത്സവം ആഘോഷിച്ചു.

തിരുവില്ലാമല:പാമ്പാടി സർക്കാർ ഹൈസ്കൂളിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ തല പഠനോത്സവം ആഘോഷിച്ചു. തിരുവില്വാമല ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത കെ. അധ്യക്ഷത വഹിച്ചു.പ്രീ പ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറിഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പഠന നേട്ടങ്ങളുടെ അവതരണവും കുട്ടികൾ നിർമിച്ച പഠന സാമഗ്രികളുടെ പ്രദർശനവും പഠനോത്സവത്തിൻ്റെ ഭാഗമായി നടന്നു. ഗണിത ക്ലബ്‌ തയ്യാറാക്കിയ ഗണിത മാഗസിൻ ‘ഗണിത ചെപ്പ് …

തിരുവില്വാമലപഠനോത്സവം ആഘോഷിച്ചു. Read More »

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മണി, 9.30 സമയത്തും, മാര്‍ച്ച് 13 ന് രാത്രി ഏഴു മണിക്കും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി പൂരം ഏഴ് ദേശം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ അനുമതി നിഷേധിച്ചത്. വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പെസോ (പെട്രോളിയം …

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു Read More »

ആറംങ്ങോട്ടുകര – തളി – തിച്ചൂർ റോഡ് പുനരുദ്ധാരണം 5 കോടി രൂപ അനുവദിച്ചു.

ചേലക്കര: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് വടക്കാഞ്ചേരി സെക്ഷൻ കീഴിൽ വരുന്ന ആറംങ്ങോട്ടുകര – തളി – തിച്ചൂർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന് 5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ 2/300 മുതൽ 6/200 വരെയുള്ള 3.9 കിലോമീറ്റർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിനാണ് 5 കോടി രൂപ അനുവദിച്ച് 03.03.2025-ന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചത്. കൾവർട്ട്നിർമ്മാണം, സൈഡ്കെട്ടൽ, കാനനിർമ്മാണം എന്നീ പ്രവർത്തികളോട് കൂടി …

ആറംങ്ങോട്ടുകര – തളി – തിച്ചൂർ റോഡ് പുനരുദ്ധാരണം 5 കോടി രൂപ അനുവദിച്ചു. Read More »

എസ്എസ്എൽസി: ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

തൃശ്ശൂര്‍ ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ ഇന്നലെ ( മാര്‍ച്ച് 3) എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ …

എസ്എസ്എൽസി: ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി Read More »

വേനല്‍ അവധിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍സ്വീകരിക്കണം ആലത്തൂര്‍ വികസന

സ്‌കൂള്‍കോളേജ് വേനലവധിയോടനുബന്ധിച്ച് സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആലത്തൂര്‍ വികസന സമിതിയോഗം. പൊലീസ് ഈ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ ഉയര്‍ന്നു. ആലത്തൂര്‍ ടൗണ്‍ വാനൂര്‍ റോഡ് തകര്‍ന്നിട്ട് വളരെ കാലമായെന്നും, അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വികസന സമിതിയംഗം യോഗത്തില്‍ ആവശ്യപ്പെട്ടു. കുഴല്‍മന്ദം രജിസ്ട്രഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാനും വടക്കഞ്ചേരി ടൗണിലെ ഇ-ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സജ്ജീകരിക്കണമെന്നു വികസന സമിതിയംഗം ആവശ്യപ്പെട്ടു.ആലത്തൂര്‍ മിനി …

വേനല്‍ അവധിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍സ്വീകരിക്കണം ആലത്തൂര്‍ വികസന Read More »

വിദ്യാർത്ഥിയുടെ ആത്മഹത്യ ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്‌കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

വിദ്യാർത്ഥിനികൾക്ക് മധുരം നൽകി.

പാലക്കാട്: ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പി.ടി.എ, എസ്.എം.സി, എം.പി.ടി.എ , പൂർവ്വ വിദ്യാർത്ഥി സംഘടന കൂട്ടായ്മയിൽ മധുരം നല്കി ( തേൻ, കൽക്കണ്ട്, മുന്തിരി ) സ്കൂൾ പ്രധാനധ്യാപിക ഇന്ദു.എം , പ്രീജ.പി.പി , പ്രൻസിപ്പൽ യു.കെ ലത ,പി.ടി.എ പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ ,വൈസ് പ്രസിഡൻ്റ് കെ.അനന്തകൃഷ്ണൻ എസ്‌.എം.സി ചെയർമാൻ ബി.ദിവ്യ, ഐ.ജി രാജേഷ് , ഹരിദാസ് മച്ചിങ്ങൽ, മിനി.കെ ,എം.പി.ടി.എ പ്രസിഡൻ്റ് …

വിദ്യാർത്ഥിനികൾക്ക് മധുരം നൽകി. Read More »

വയോജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമൊരുക്കിആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ആലത്തൂർ : ഒറ്റപ്പെട്ട് കഴിയുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട എസ് സി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങള്‍ ചിലവഴിക്കാന്‍ ആശ്രയമൊരുക്കി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23, സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് കണ്ണമ്പ്ര പഞ്ചായത്തില്‍ വയോജന കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 4) വൈകിട്ട് അഞ്ച് മണിക്ക് കെ രാധാകൃഷ്ണന്‍ എം പി നിര്‍വഹിക്കും. …

വയോജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമൊരുക്കിആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് Read More »

ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും-എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ

റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യല്‍, ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യല്‍ മുതലായ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ എന്‍ഫോര്‍സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകള്‍ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും ആര്‍ ടി ഒ …

ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും-എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ Read More »

പി.എസ്.സി അഭിമുഖം

തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 709/2023) തസ്തികയ്ക്ക് 2024 ഡിസംബര്‍ 12 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള (രണ്ടാംഘട്ടം) അഭിമുഖം മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 28 വരെ ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലാ പി.എസ്.സി ഓഫീസുകളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ …

പി.എസ്.സി അഭിമുഖം Read More »

വാർഡു വിഭജനം : ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ ഹിയറിംഗ് മാർച്ച് 17ലേക്ക് മാറ്റി

ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും.കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി രാവിലെ ഒൻപത് മണിക്കും, മുക്കം, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികൾ 10 മണിക്കും, കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ 11 മണിക്കും, പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് എന്നിവ …

വാർഡു വിഭജനം : ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ ഹിയറിംഗ് മാർച്ച് 17ലേക്ക് മാറ്റി Read More »