മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 20 വിദ്യാലയങ്ങള്‍, നാല് കോളേജുകള്‍, 47 അങ്കണവാടികള്‍, 69 ഓഫീസുകള്‍ / സ്ഥാപനങ്ങള്‍, 253 അയല്‍ക്കൂട്ടങ്ങള്‍, ഒരു ടൂറിസം കേന്ദ്രം, മൂന്ന് ടൗണുകള്‍ എന്നിവയാണ് ഹരിതമായി പ്രഖ്യാപിച്ചത്. ഇവര്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉള്‍പ്പെട്ട കാംപയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേരിട്ടെത്തി ഹരിതചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് നേരത്തെ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റില്‍ 90 ന് മുകളില്‍ മാര്‍ക്ക് നേടിയവയ്ക്ക് എ ഗ്രേഡും 100 ന് മുകളില്‍ മാര്‍ക്ക് നേടിയവയ്ക്ക് എ പ്ലസ് ഗ്രേഡുമാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിത പ്രഖ്യാപനം നടത്തിയിരിക്കുന്നത്.നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പ്രകാശന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭിത ജയന്‍ സമ്പൂര്‍ണ്ണ ഹരിത പ്രഖ്യാപനം നടത്തി. പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ കെ. രതിക രാമചന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടലാസ് രഹിത ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്, കടലാസ് രഹിത ജെന്‍ഡര്‍ ബജറ്റ് ആയി വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. 143,42,00,000 രൂപ വരവും 143,36,00,000- രൂപ ചെലവും 6,00,000/ രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നയപ്രഖ്യാപനം നടത്തി.കൃഷി, ക്ഷീരവികസനം, തുടങ്ങിയ ഉല്‍പാദനമേഖലയ്ക്ക് 107,00,000 രൂപയും പാര്‍പ്പിടമേഖലയ്ക്ക് 3,00,00,000 രൂപയും ആരോഗ്യമേഖലയ്ക്ക് 2,51,00,000 രൂപയും ഘടകസ്ഥാപനങ്ങള്‍ കാര്‍ബണ്‍ സന്തുലിതമാക്കുന്നതിനു വേണ്ടി 25 ലക്ഷം രൂപയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 112 കോടി രൂപയും, എല്ലാ പഞ്ചായത്തുകളിലും വനിതകള്‍ക്കുളള ഫിറ്റ്നസ്സ് സെന്ററുകള്‍ക്കായി 54 രൂപയും, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി ഹാപ്പിനസ്സ് പാര്‍ക്ക്, കളിസ്ഥലം, ഓപ്പണ്‍ ജംനേഷ്യം എന്നിവയ്ക്കായി 50 ലക്ഷം രൂപയും വകയിരുത്തി. പശ്ചാത്തല മേഖലയ്ക്ക് 1.50 കോടി രൂപയാണ് വകയിരുത്തിയത്.ബ്ലോക്ക് പഞ്ചായത്തിനെ ജെന്‍ഡര്‍ സൗഹൃദമാക്കുന്നതിനായി 60 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. എല്ലാ ഘടകസ്ഥാപനങ്ങളിലും ജെന്‍ഡര്‍ ഓഡിറ്റിങ്് നടത്തി കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി.പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴില്‍ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ജീവിതത്തിലും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനായി കിലയുമായി ചേര്‍ന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാക്ഷരത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കും.