ചേലക്കര: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് വടക്കാഞ്ചേരി സെക്ഷൻ കീഴിൽ വരുന്ന ആറംങ്ങോട്ടുകര – തളി – തിച്ചൂർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന് 5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ 2/300 മുതൽ 6/200 വരെയുള്ള 3.9 കിലോമീറ്റർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിനാണ് 5 കോടി രൂപ അനുവദിച്ച് 03.03.2025-ന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചത്. കൾവർട്ട്നിർമ്മാണം, സൈഡ്കെട്ടൽ, കാനനിർമ്മാണം എന്നീ പ്രവർത്തികളോട് കൂടി ആണ് റോഡ് പുനരുദ്ധാരണ പ്രവർത്തനം നടക്കുക. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിക്ക് തുക അനുവദിക്കണമെന്ന് കാണിച്ച് എം.എൽ.എ യു.ആർ പ്രദീപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്റിയാസിന് കത്ത് നൽകിയിരുന്നു. ഇതിനോട് ചേർന്ന് കിടക്കുന്ന തിച്ചൂർ – ഇട്ടോണം റോഡിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 3.48 കോടി രൂപയും, വരവൂർ -തളി-പിലക്കാട് റോഡിന് 2025-26 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയും കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചിരു