
തിരുവില്ലാമല:പാമ്പാടി സർക്കാർ ഹൈസ്കൂളിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ തല പഠനോത്സവം ആഘോഷിച്ചു. തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത കെ. അധ്യക്ഷത വഹിച്ചു.പ്രീ പ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറിഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പഠന നേട്ടങ്ങളുടെ അവതരണവും കുട്ടികൾ നിർമിച്ച പഠന സാമഗ്രികളുടെ പ്രദർശനവും പഠനോത്സവത്തിൻ്റെ ഭാഗമായി നടന്നു. ഗണിത ക്ലബ് തയ്യാറാക്കിയ ഗണിത മാഗസിൻ ‘ഗണിത ചെപ്പ് ‘ ൻ്റെ പ്രകാശനവും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.സീനിയർ അസിസ്റ്റൻ്റ് സുധ ബി എൻ സ്വാഗതവും സി ആർ സി കോർഡിനേറ്റർ അനീഷ എ, അധ്യാപക പ്രതിനിധികളായ ബിനു എം ജി, സീമ ആർ ജി നായർ തുടങ്ങിയവർ ചടങ്ങിന് ആശംസയും അർപ്പിച്ചു. എസ് ആർ ജി കൺവീനർ നിഷ വി പി നന്ദി പറഞ്ഞു.