തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 709/2023) തസ്തികയ്ക്ക് 2024 ഡിസംബര്‍ 12 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള (രണ്ടാംഘട്ടം) അഭിമുഖം മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 28 വരെ ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലാ പി.എസ്.സി ഓഫീസുകളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (I എന്‍സിഎ ഹിന്ദു നാടാര്‍) (കാറ്റഗറി നം. 215/2023) തസ്തികയ്ക്ക് 2024 നവംബര്‍ 20 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 7 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, ആസ്ഥാന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.