ആലത്തൂർ : ഒറ്റപ്പെട്ട് കഴിയുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട എസ് സി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങള്‍ ചിലവഴിക്കാന്‍ ആശ്രയമൊരുക്കി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23, സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് കണ്ണമ്പ്ര പഞ്ചായത്തില്‍ വയോജന കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 4) വൈകിട്ട് അഞ്ച് മണിക്ക് കെ രാധാകൃഷ്ണന്‍ എം പി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകുംവയോജനങ്ങള്‍ക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം മാനസികാരോാഗ്യവും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.പകല്‍ സമയങ്ങളില്‍ സാമൂഹികമായി ഒറ്റപ്പെട്ട വയോജനങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഉറപ്പാക്കാനും സാമൂഹിക സുരക്ഷയും സഹായവും നല്‍കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതി മുഖേന കഴിയും.എല്ലാ വിഭാഗങ്ങളിലും പെട്ട വയോജനങ്ങള്‍ക്ക് പകല്‍വീട് സംവിധാനം പോലെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആശ്രയ കേന്ദ്രം വഴിയൊരുക്കുമെന്ന് കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചര്‍ പറഞ്ഞു.