കാലവർഷം – അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണം- യു.ആർ പ്രദീപ് എം.എൽ.എ. കാലവർഷം അതിശക്തമാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വരുന്നത് കണക്കിലെടുത്ത് കാലവർഷക്കെടുതികളും ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ, ഗ്രാമപഞ്ചായത്ത് റോഡുകൾ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തി പ്രദേശങ്ങൾ മുതലായ സ്ഥലങ്ങളിൽ കാലപ്പഴക്കത്താൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങളും അപകട ഭീഷണിയുള്ള മരകൊമ്പുകളും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വനംവകുപ്പ് ഡിവിഷൻ ഓഫീസർ തൃശ്ശൂർ തുടങ്ങിയവർക്ക് എം.എൽ.എ യൂ.ആർ പ്രദീപ് കത്ത് നൽകി. പഞ്ചായത്ത് പരിധി പ്രദേശത്ത് ബലക്ഷയത്തിൽ നിൽക്കുന്നതും അപകട ഭീഷണിയുള്ളതും ആയ കെട്ടിടങ്ങളും പരിശോധിച്ച് കണ്ടെത്തി നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്