എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
പഴയന്നൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. പഴയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ തസ്നിമോൾ സ്വാഗതം പറഞ്ഞു പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് സി . അധ്യക്ഷത വഹിച്ച ചടങ്ങിൽ തൈ നട്ടു കൊണ്ട് പഴയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജന പ്രതിനിധികൾ, കൃഷിഭവൻ ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.