തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തിരുവമ്പാടി ദേശത്തിന് വേണ്ടി വെടികോപ്പുകൾ നിർമ്മിക്കുന്ന വെടിക്കെട്ട് പുര കഴിഞ്ഞദിവസം തീ കത്തുകയും തുടർന്ന് വൻ സ്ഫോടനത്തോടെ നാടിനെ നടുക്കിയ വലിയ ദുരന്തമായി മാറി. തിരുവമ്പാടി ദേശം പറയുന്നത് 2000 കിലോ വെടിമരുന്നുകളാണ് തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത് എന്നതാണ് എന്നാൽ ഇതിലും എത്രയോ അധികം വെടിമരുന്നുകളാണ് അവിടെ പൊട്ടിത്തെറിച്ചു എന്ന് നാട്ടുകാർ പറയുന്നത്. വെടിക്കെട്ട് പുരയിൽ നിന്നും വളരെ ദൂരത്തുള്ള വീടുകൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് ഇതുകൊണ്ട് തന്നെയാണ് വളരെ കൂടുതൽ വെടിക്കെട്ട് സാമഗ്രികൾ അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് ആരോപണവും ഉണ്ട് നിരോധിത രാസവസ്തുക്കൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോ എന്നത് പ്രത്യേകം അന്വേഷിക്കണം. വെടിക്കെട്ടുകളും ആനകളും ഒക്കെ ആഘോഷത്തിന്റെ ഭാഗമാകുമ്പോൾ അതിനുവേണ്ട പ്രത്യേക പരിഗണനയും സുരക്ഷയും നൽകണം തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലത്ത് ഭരണകൂടം നൽകുന്ന സുരക്ഷ ഇവ നിർമ്മിക്കുന്ന സ്ഥലത്തും നൽകണം വെടിക്കെട്ട് മത്സരങ്ങൾ ആകുമ്പോൾ അതിനുവേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്. ആനയും വെടിക്കെട്ടും ഇല്ലാതെ നമുക്കെന്ത് ആഘോഷം. വെടിക്കെട്ട് പുര അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു….
വെബ് എഡിറ്റർ, വിനോദ് പഴയന്നൂർ