പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് ആറാട്ട് ദിവസം നടക്കുന്ന കുളക്കടവിലേക്ക് നിരവധി ഭക്തജനങ്ങളാണ് ഒഴുകി എത്തുന്നത്. ക്ഷേത്ര തന്ത്രി ഉൾപ്പെടെയുള്ളവർക്ക് അവരുടെ ചടങ്ങുകൾ ഭംഗിയായി നിർവഹിക്കാൻ പറ്റാത്ത രീതിയിലുള്ള വലിയൊരു ആൾക്കൂട്ടമാണ് ക്ഷേത്രക്കടവിൽ എത്തുന്നത് ഇത് നിയന്ത്രിക്കാൻ ഉത്സവ ആഘോഷ കമ്മിറ്റികൾ തയ്യാറാവണം. ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഉള്ള മാധ്യമപ്രവർത്തകരെയും ക്ഷേത്ര ഉപദേശിക സമിതിയിലെ പരിമിതമായ അംഗങ്ങളെ മാത്രമേ ഈ ഭാഗത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ. മറ്റുള്ള പൊതുജനങ്ങൾക്ക് ഇത് കാണാനുള്ള സംവിധാനം പുറത്ത് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തയ്യാറാക്കണം. ഇല്ലായെങ്കിൽ ഇപ്രാവശ്യം നടന്നത് പോലുള്ള ക്ഷേത്ര ആചാരലംഘനങ്ങൾ നടക്കും. അത് അനുവദിച്ചുകൂടാ വാളെടുത്തവൻ വെളിച്ചപ്പാട് എന്ന സ്ഥിതി മാറണം